'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഞങ്ങളുടെ കയ്യിൽ വോട്ടു ബാങ്കുണ്ടെന്ന് ചിലർ പറയും. ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ടെന്നും വർഗീയത പറയാൻ ആരും വരണ്ടെന്നും വി ഡി സതീശൻ പറഞ്ഞു
കൊച്ചി: വോട്ട്ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചി മണ്ഡലത്തിൽ സഭാ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ലത്തീൻ സഭയുടെ നിർദേശത്തിനാണ് സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്.
കേരളത്തിലെ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌മാരിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്നതും വിശ്രമം ഇല്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷിയാസെന്നും വി ഡി സതീശൻ പറഞ്ഞു. ഷിയാസ് പണി എടുക്കാത്തവരെ വഴക്ക് പറയും. അത് തന്റെ സ്വഭാവം കിട്ടിയതിനാലാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കൊച്ചി മണ്ഡലം കൺവെൻഷനിൽ ആയിരുന്നു വി ഡി സതീശന്റെ വാക്കുകൾ.
എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യും. നോമിനേഷൻ കൊടുത്തപ്പോൾ കേസുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ എത്ര പേജ് ഉപയോഗിച്ചു എന്നാണ് താൻ ഷിയാസിനോട് ചോദിച്ചത്. കേരളത്തിൽ പലയിടത്തും സിപിഎം ബിജെപി ഡീൽ ഉണ്ടെന്നുള്ള ആരോപണം വി ഡി സതീശൻ ആവർത്തിച്ചു. ഞങ്ങളുടെ കയ്യിൽ വോട്ടു ബാങ്കുണ്ടെന്ന് ചിലർ പറയും. ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ടെന്നും വർഗീയത പറയാൻ ആരും വരണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 23, 2026 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ








