'പൊലീസ് ആക്ട് ഭേദഗതി മൗലികാവകാശത്തിന്റെ ലംഘനം; വിവേചനാധികാരം പൊലീസിന്': വി.ഡി സതീശൻ

Last Updated:

ഏത് മാധ്യമത്തിലും വ്യക്തികൾക്കെതിരായി രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ പൊലീസിന് ഒരാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ കഴിയും

തിരുവനന്തപുരം: കേരള പൊലീസ് ആക്ട് ഭേദഗതി ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായം പ്രകടിപ്പിക്കാനുള്ള മൗലികമായ അവകാശങ്ങളുടെ ലംഘനമെന്ന് കോൺഗ്രസ് എം.എൽ.എ വി.ഡ‍ി സതീശൻ. പുതിയ ഭേദഗതി അനുസരിച്ച് ഏത് മാധ്യമത്തിലും വ്യക്തികൾക്കെതിരായി രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ പോലീസിന് ഒരാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ കഴിയുമെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
കേരള പോലീസ് ആക്ട് ഭേദഗതി ചെയ്ത് ഒരു ഓർഡിനൻസിലൂടെ സർക്കാർ 118 A എന്ന പുതിയ വകുപ്പ് എഴുതിച്ചേർത്തിരിക്കുകയാണ്.
1. ഈ ഭേദഗതി ഭരണഘടനയുടെ 19 (1) വകുപ്പ് ഉറപ്പു തരുന്ന അഭിപ്രായം പ്രകടിപ്പിക്കാനുള്ള മൗലികമായ അവകാശത്തിന്റെ ലംഘനമാണ്.
2. പാർലമെന്റ് പാസ്സാക്കിയ ഐ ടി ആക്ടിന്റെ 66 A വകുപ്പ് ഇതേ കാരണത്താൽ സുപ്രീം കോടതി റദ്ദാക്കിയതാണ്.
3. പുതിയ ഭേദഗതി അനുസരിച്ച് ഏത് മാധ്യമത്തിലും വ്യക്തികൾക്കെതിരായി രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ പോലീസിന് ഒരാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ കഴിയും.
advertisement
4. ഏത് മാധ്യമത്തിലാണെങ്കിലും നടത്തുന്ന പരാമർശങ്ങൾ അപകീർത്തികരമാണോ എന്ന് പരിശോധിക്കാനുള്ള വിവേചനാധികാരം പോലീസിനാണ് നൽകിയിരിക്കുന്നത്.
5. അത് രാഷ്ട്രീയ എതിരാളികൾക്കും ഇഷ്ടമില്ലാത്തവർക്കും എതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഒരു ഡ്രാക്കോണിയൻ നിയമമായി മാറും.
6. ഐ പി സി യുടെ 500-ാം വകുപ്പനുസരിച്ച് അപകീർത്തി പെടുത്തുന്നതിന് എതിരെ ക്രിമിനൽ കേസെടുക്കുമ്പോൾ, ക്രിമിനൽ നടപടി ക്രമത്തിന്റെ 199-ാം വകുപ്പനുസരിച്ച് ലഭിക്കുന്ന സംരക്ഷണം പോലീസ് ആക്ടിന്റെ 118 A അനുസരിച്ച് കേസെടുക്കുമ്പോൾ ലഭിക്കുന്നില്ലായെന്നത് വിചിത്രമാണ്.
advertisement
7. ഐ ടി ആക്ടിന്റെ 66 A വകുപ്പിനെതിരായി പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടെടുത്തിരുന്ന സി പി എം ദേശീയ നേതൃത്വം കേരളത്തിൽ അവരുടെ സർക്കാർ സമാനമായ ഒരു നിയമ നിർമ്മാണം നടത്തുന്നതിന് മൂക സാക്ഷികളായി നിൽക്കുന്നതിന്റെ കാരണമെന്താണ്?
സാമ്പത്തിക നയത്തിലും, മൗലിക അവകാശ പ്രശ്നങ്ങളിലും, പൊതുവായ വിഷയങ്ങളിലും കേരളത്തിലെ സി പി എം തീവ്രവലതുപക്ഷ നയങ്ങൾ സ്വീകരിക്കുന്നത് എന്തു കൊണ്ട്?
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൊലീസ് ആക്ട് ഭേദഗതി മൗലികാവകാശത്തിന്റെ ലംഘനം; വിവേചനാധികാരം പൊലീസിന്': വി.ഡി സതീശൻ
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement