'സംസാരിക്കാനുള്ള സ്വാതന്ത്രമുണ്ട്, സംസാരിച്ച് കഴിഞ്ഞ് ആ സ്വാതന്ത്ര്യം ഉറപ്പു നൽകാനാകില്ല'; ഉഗാണ്ടൻ ഏകാധിപതിയുടെ വാക്കുകൾ ഓർമിപ്പിച്ച് ഷിബു ബേബി ജോൺ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഉഗാണ്ടൻ ഏകാധിപതി ഈദി അമിന്റെ വാക്കുകൾ ട്വറ്റ് ചെയ്താണ് ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കേരള പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഉഗാണ്ടൻ ഏകാധിപതി ഈദി അമിന്റെ വാക്കുകൾ ട്വറ്റ് ചെയ്താണ് ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.
സംസാരിക്കാനുള്ള സ്വാതന്ത്രമുണ്ട്, പക്ഷെ സംസാരിച്ച് കഴിഞ്ഞ് ആ സ്വാതന്ത്ര്യം ഉറപ്പു നൽകാനാകില്ലെന്ന ഉഗാണ്ടൻ ഏകാധിപതിയുടെ വാക്കുകളാണ് ഷിബു ട്വീറ്റ് ചെയ്തിരിക്കുന്നത്.

മൗലികാവകാശവും മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
advertisement
സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
നിയമ ഭേദഗതി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരള സർക്കാരിന്റെ നടപടിക്കെതിരെ മുൻ കേന്ദ്രമന്ത്രി പി ചിദംബരം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരും രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2020 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംസാരിക്കാനുള്ള സ്വാതന്ത്രമുണ്ട്, സംസാരിച്ച് കഴിഞ്ഞ് ആ സ്വാതന്ത്ര്യം ഉറപ്പു നൽകാനാകില്ല'; ഉഗാണ്ടൻ ഏകാധിപതിയുടെ വാക്കുകൾ ഓർമിപ്പിച്ച് ഷിബു ബേബി ജോൺ