'റംസാന്‍ പുണ്യത്തെ കുറിച്ച് പറയുമ്പോൾ അഭിപ്രായ വ്യത്യാസം ഇല്ല; ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍'; മന്ത്രി മുരളീധരൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
കേരളത്തിലെ പ്രശസ്തയായ ഗായികയ്‌ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന പരസ്യമായ ആക്രമണം കണ്ടിട്ടും പൊലീസ് മിണ്ടാത്തത് എന്താണ്?
തിരുവനന്തപുരം: ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. 'ക്രിസ്മസിന് കേക്ക് മുറിക്കാറുണ്ട്. റംസാന്‍ പുണ്യത്തെ കുറിച്ച് എല്ലാവരും പറയാറുണ്ട്. ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവരും പറയാറുണ്ട്. റംസാന്‍ പുണ്യത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും അഭിപ്രായം വ്യത്യാസം ഇല്ല. ക്രിസ്മസിന് കേക്ക് കട്ട് ചെയ്യണമെന്ന് പറയുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുമ്പോള്‍ വിളക്ക് കൊളുത്താനും രാനാപം ജപ്പിക്കാനും പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപാര്‍ഹമായ കാര്യമാണെന്ന പ്രചാരണത്തിന് പിന്നില്‍ ആസൂത്രിതശ്രമമാണെന്നും മുരളീധരന്‍ പറഞ്ഞു.
'അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തുന്നത് എല്ലാവര്‍ക്കും സന്തോഷിക്കാനുളള അവസരമാണ്. ആ അവസരത്തില്‍ രാമനാപം ജപിക്കണം വിളക്ക് കൊളുത്തണമെന്നാണ് ഒരു ഹൈന്ദവവിശ്വാസിയെന്ന നിലയില്‍ കെഎസ് ചിത്ര പറഞ്ഞത്. കേരളത്തിലെ പ്രശസ്തയായ ഗായികയ്‌ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന പരസ്യമായ ആക്രമണം കണ്ടിട്ടും പൊലീസ് മിണ്ടാത്തത് എന്താണ്?, ഹൈന്ദവ വിശ്വസങ്ങളെ എങ്ങനെ അധിക്ഷേപിച്ചാലും ഒരു പ്രശ്‌നവുമില്ല എന്നുള്ളതാണോ? - മുരളീധരന്‍ ചോദിച്ചു.
advertisement
ചിത്രയ്ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണം കേരളത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മറ്റുള്ളവരൊടെക്കെ പറയുന്ന സഹിഷ്ണുതയുടെ പര്യായമാണെന്നതിന് യോജിക്കുന്നതാണോയെന്നും മുരളീധരന്‍ ചോദിച്ചു. സംസ്ഥാനത്ത് ഹൈന്ദവവിശ്വാസികള്‍ക്ക് പ്രതികരിക്കാന്‍ പാടില്ലെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഏകപക്ഷീയമാണെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 16, 2024 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റംസാന്‍ പുണ്യത്തെ കുറിച്ച് പറയുമ്പോൾ അഭിപ്രായ വ്യത്യാസം ഇല്ല; ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍'; മന്ത്രി മുരളീധരൻ