വനിതാ മതിൽ: ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണ തേടാൻ സിപിഎം

Last Updated:
തിരുവനന്തപുരം: മത ന്യൂനപക്ഷങ്ങളെയും വനിതാ മതിലിന്റെ ഭാഗമാക്കാൻ സി പി എം. ന്യൂനപക്ഷങ്ങളുടെയും മത മേലധ്യക്ഷന്മാരുടേയും പിന്തുണ തേടാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇന്ന് ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയിലും വനിതാ മതിൽ ചർച്ചയാകും. വർഗീയ മതിലെന്ന പ്രതിപക്ഷ പ്രചരണം മറികടക്കാനാണ് സി പി എമ്മിന്റെ ശ്രമം.
വനിതാ മതിൽ വർഗ്ഗീയ മതിലാണെന്നും ഒരു മത വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നത് നാടിനെ വിഭജിക്കാനെന്നുമുള്ള ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു. കെ സി ബിസിയും ഇക്കാര്യത്തിലെ അത്യപ്തി തുറന്നു പറഞ്ഞു. നവോത്ഥാന സംഘടനകളുടെ ആദ്യ യോഗത്തിൽ പങ്കെടുത്തവരുടെ മാത്രം പരിപാടിയല്ല വനിതാ മതിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്തത്.
advertisement
പ്രതിപക്ഷ വിമർശനങ്ങൾ മറികടക്കാൻ എല്ലാ മതവിഭാഗത്തേയും മതിലിന്റെ ഭാഗമാക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്ന് വന്നത്. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷരെയും പരിപാടിയിലേക്ക് ക്ഷണിക്കാൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സർക്കാർ സ്വീകരിക്കും. എന്നാൽ ന്യൂനപക്ഷ സംഘടനകളും മതമേലധ്യക്ഷന്മാരും സർക്കാരിന്റെ വൈകിയ ക്ഷണത്തെ എങ്ങനെ കാണുമെന്നാണ് അറിയേണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ മതിൽ: ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണ തേടാൻ സിപിഎം
Next Article
advertisement
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും  സ്കൂട്ടറുമായി കാമുകി മുങ്ങി
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും സ്കൂട്ടറുമായി കാമുകി മുങ്ങി
  • വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനെത്തിയ യുവതി സ്കൂട്ടർ തട്ടിയെടുത്ത് മുങ്ങി.

  • കാമുകന്റെ ചെലവിൽ മാളിൽ സമയം ചെലവഴിച്ച യുവതി, വാഷ്റൂമിൽ പോയപ്പോൾ സ്കൂട്ടർ കൊണ്ടുപോയി.

  • കാമുകൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി; സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു.

View All
advertisement