വടക്കഞ്ചേരി അഞ്ചുമൂർത്തി വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു
- Published by:Naseeba TC
- news18-malayalam
Last Updated:
കെഎഎസ്ആർടിസി ബസ്സിലുണ്ടായിരുന്ന മൂന്ന് പേരും അപകടത്തിൽ മരിച്ചു.
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലെ അധ്യാപകനും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. കെഎഎസ്ആർടിസി ബസ്സിലുണ്ടായിരുന്ന മൂന്ന് പേരും അപകടത്തിൽ മരിച്ചു.
അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. വിദ്യാർത്ഥികളിൽ രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടും.
Also Read- ടൂറിസ്റ്റ് ബസ്സ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നത്; ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്
മരിച്ചവർ:
വിഷ്ണു വി.കെ. അധ്യാപകൻ
വിദ്യാർത്ഥികൾ
അഞ്ജന അജിത്
ദിയ രാജേഷ്
എൽന ജോസ്
ഇമ്മാനുവൽ സി.എസ്
ക്രിസ് വിന്റർ ബോൺ തോമസ്
KSRTC യാത്രക്കാർ
രോഹിത് രാജ്
അനൂപ്
ദീപു
advertisement
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ബസ്സാണ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ ഇടിച്ചത്. 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2022 7:50 AM IST