മഴ കനത്തതോടെ തിമിർത്തുല്ലസിച്ച് പാലൊഴുകുംപാറ; പച്ചപുതച്ച് കൂടുതൽ സുന്ദരിയായി വാഗമൺ

Last Updated:

മഴ എത്തിയതോടെ സുന്ദരി ആയിരിക്കുകയാണ് വാഗമൺ. പച്ചപ്പിൽ രണ്ട് മലകൾക്ക് നടുവിലൂടെ അവയെ പിളർന്ന് വെള്ള കീറിയൊഴുകുന്ന പാലൊഴുകും പാറ. പേര് അന്വർഥമാക്കുന്ന ഒരു വെള്ളച്ചാട്ടം. വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും കാണേണ്ട ഒരിടം കൂടിയാണിവിടം.

മഴ എത്തിയതോടെ സുന്ദരി ആയിരിക്കുകയാണ് വാഗമൺ.  മൊട്ടക്കുന്നുകളും മഞ്ഞും നിറഞ്ഞ വാഗമൺ  പ്രത്യേക അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ഈ കാഴ്ച്ചകൾക്ക് അപ്പുറം അതിമനോഹരമായ ഒരു വെള്ളച്ചാട്ടം ഉണ്ട് വാഗമണ്ണിൽ. പാലൊഴുകും പാറയെന്നറിയപ്പെടുന്ന  മനോഹര വെള്ളച്ചാട്ടം. വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും കാണേണ്ട ഒരിടം കൂടിയാണിവിടം.
പച്ചപ്പിൽ രണ്ട് മലകൾക്ക് നടുവിലൂടെ അവയെ പിളർന്ന് വെള്ള കീറിയൊഴുകുന്ന പാലൊഴുകും പാറ. പേര് അന്വർഥമാക്കുന്ന ഒരു വെള്ളച്ചാട്ടം. മലമുകളിൽ നിന്നാരോ പാറക്കെട്ടിലൂടെ പാലൊഴുക്കി വിട്ടതോ എന്ന് തോന്നിപ്പോകും വിധം പതഞ്ഞൊഴുകി വെള്ളം താഴേക്ക് പതിക്കുന്നു.
വെള്ളച്ചാട്ടത്തിൻ്റെ വിദൂര കാഴ്ച്ചകളാണ് കൂടുതൽ ആകർഷകം. ചില സമയങ്ങളിൽ, പ്രത്യേകിച്ച് മഴക്കാലത്ത് കോടമഞ്ഞ് മൂടിയ പാലൊഴുകും പാറ അതി മനോഹരിയാണ്. കനത്ത കാറ്റിൻ്റെ അകമ്പടിയിൽ എത്തുന്ന പാലൊഴുകും പാറയിലെ മഴക്കാഴ്ച്ചകൾ കണ്ണിനും മനസ്സിനും രസം പകരും. അധികം സഞ്ചാരികൾ എത്താത്ത പ്രദേശമാണിവിടം. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളും ഇടതൂർന്ന സസ്യജാലങ്ങളടങ്ങിയ പ്രകൃതിയുമാണ് പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പ്രത്യേകത. മഴക്കാലത്ത് ജലസമൃദ്ധമാകുന്ന ഈ വെള്ളച്ചാട്ടം മലമുകളിലെ ഒരു കൊച്ചു തടാകത്തിൽ നിന്നാണ് ആരംഭിക്കുന്നത്.
advertisement
കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്. വാഗമണ്ണിൽ നിന്നും 10 കിലോമീറ്റർ മാറിയാണ് പാലൊഴുകും പാറവെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വാഗമണ്ണിൽ നിന്നും ഏകദ്ദേശം അര മണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്. അപകടം പതിയിരിക്കുന്ന വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ വഴികളില്ല. മുന്നറിയിപ്പ് അവഗണിച്ച് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയവർക്ക് ജീവൻ നഷ്ടമായ കഥയും പാലൊഴുകുംപാറയ്ക്ക് പറയാനുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഴ കനത്തതോടെ തിമിർത്തുല്ലസിച്ച് പാലൊഴുകുംപാറ; പച്ചപുതച്ച് കൂടുതൽ സുന്ദരിയായി വാഗമൺ
Next Article
advertisement
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement