ഇന്റർഫേസ് /വാർത്ത /Kerala / ഓർഡിനൻസ് കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല; അവകാശങ്ങൾ നേടിയെടുക്കും വരെ സമരം ചെയ്യുമെന്ന് പി ജി ഡോക്ടർമാർ

ഓർഡിനൻസ് കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല; അവകാശങ്ങൾ നേടിയെടുക്കും വരെ സമരം ചെയ്യുമെന്ന് പി ജി ഡോക്ടർമാർ

പി ജി ഡോക്ടർമാരുടെ ആവശ്യങ്ങൾ നിവേദനത്തിലൂടെ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരുറപ്പും ലഭിച്ചില്ല

പി ജി ഡോക്ടർമാരുടെ ആവശ്യങ്ങൾ നിവേദനത്തിലൂടെ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരുറപ്പും ലഭിച്ചില്ല

പി ജി ഡോക്ടർമാരുടെ ആവശ്യങ്ങൾ നിവേദനത്തിലൂടെ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരുറപ്പും ലഭിച്ചില്ല

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: തൊഴിൽപരമായ അവകാശങ്ങൾ നേടിയെടുക്കും വരെ സമരം ചെയ്യുമെന്ന് പി ജി ഡോക്ടർമാർ. ഓർഡിനൻസ് കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം പി ജി അസോസിയേഷൻ നേതാക്കൾ പറഞ്ഞു. പി ജി ഡോക്ടർമാരുടെ ആവശ്യങ്ങൾ നിവേദനത്തിലൂടെ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരുറപ്പും ലഭിച്ചില്ല. ഇതിൽ അതൃപ്തിയുണ്ടെന്നും തുടർപ്രതിഷേധം ചർച്ചചെയ്ത് തീരുമാനിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഓർഡിന‍ൻ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

Also Read- ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും; ആശുപത്രി സംരക്ഷണ നിയമം ഓർഡിന‍ൻസ് ഇറക്കും നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരാനാണ് തീരുമാനം. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

Also Read- ‘പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും’; മന്ത്രി വീണാ ജോർജിനെതിരെ വി.ഡി. സതീശൻ

ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം. മുഹമ്മദ് ഹനീഷ്, ടിങ്കു ബിസ്വാൾ, എ.ഡി.ജി.പിമാരായ എം.ആർ. അജിത് കുമാർ, ടി.കെ. വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി ഹരി നായർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Attack on health worker, Doctors murder