നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Syro Malabar | കുര്‍ബാന എകീകരണത്തില്‍ വത്തിക്കാന്റെ ഇടപെടല്‍; അങ്കമാലി അതിരൂപതയില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ല

  Syro Malabar | കുര്‍ബാന എകീകരണത്തില്‍ വത്തിക്കാന്റെ ഇടപെടല്‍; അങ്കമാലി അതിരൂപതയില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ല

  കുർബാന  ഏകീകരണം  ഞായറാഴ്ച മുതൽ നടപ്പാക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി സർക്കുലർ പുറത്ത് വരുന്നത്.

  അങ്കമാലി അതിരൂപത

  അങ്കമാലി അതിരൂപത

  • Share this:
  കൊച്ചി: സിറോ മലബാർ സഭ(Syro Malabar Church) കുർബാന എകീകരണത്തിൽ(Mass Unification) വത്തിക്കാന്റെ ഇടപെടൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ(Angamaly Archdiocese) പരിഷ്കരിച്ച കുർബാന നടത്തില്ല. ഇവിടെ ജനഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകി. എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി  ബിഷപ് മാർ ആന്റണി കരിയിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് തീരുമാനം. കാനോനിക നിയമപ്രകാരം  രൂപത അധ്യക്ഷൻമാർക്ക് ഭരണപരമായ കാര്യങ്ങളിൽ  തീരുമാനമെടുക്കാനുള്ള വിവേചനപരമായ അധികാരമുണ്ട്.

  നിയമത്തിലെ  1538 വകുപ്പാണ് ഇത് ഉറപ്പുവരുത്തുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ  ബിഷപ് ആൻറണി കരിയിൽ നൽകിയ സർക്കുലറിൽ ആണ് കുർബാന  ജനാഭിമുഖമായി തന്നെ നിലനിർത്താൻ തീരുമാനിച്ചതായി അറിയിച്ചത്. എന്നാൽ കുർബാനയിലെ ടെക്സ്റ്റ് നവീകരിച്ചത് അംഗീകരിക്കും. വത്തിക്കാൻ നിർദ്ദേശിച്ച   ഒരു ഭാഗം ജനാഭിമുഖമായും ഒരു പകുതി അൾത്താര ആമുഖമായുള്ള ഏകീകരണം ഒഴിവാക്കും. കുർബാന  ഏകീകരണം  ഞായറാഴ്ച മുതൽ നടപ്പാക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി സർക്കുലർ പുറത്ത് വരുന്നത്.

  കുർബാന ഏകീകരണം സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപത കളും വിവിധ രൂപതകളിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്  വൈദികരും വിശ്വാസികളും സീറോ മലബാർ സഭയുടെ ആസ്ഥാനമായ .സെൻറ് തോമസ് ലേക്ക് മാർച്ച് നടത്തിയിരുന്നു.

  അതേ സമയം വത്തിക്കാനിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലായിടങ്ങളിലും ഏകീകരിച്ച കുർബാന നടപ്പിലാക്കണമെന്നുമുള്ള സർക്കുലറാണ് മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയിരിക്കുന്നത്. കർദിനാളിനോട് ആലോചിക്കാതെ തന്നെ ഇത്തരത്തിലൊരു നിർദേശം മെത്രാപ്പൊലീത്തൻ വികാരിക്ക് സാധ്യമാണെന്ന വത്തിക്കാനിലെ കത്തും ഇതിനിടെ പുറത്തുവന്നു.
  എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന നടത്തുന്നതിന് ഇളവ് തേടി മാർപാപ്പയെ കണ്ട മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിന് അനുകൂലമായ നിലപാടാണ് വത്തിക്കാനിൽ നിന്നുണ്ടായത്.

  പൊതു നിയമത്തിൽ നിന്ന് ഇളവ് നൽകാൻ അതാത് രൂപതകളിലെ മെത്രാൻമാർക്ക് അധികാരമുണ്ടെന്ന കാനോൻ നിയമം ചൂണ്ടിക്കാട്ടിയാണ് വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയം കത്ത് പുറത്തിറക്കിയത്. ഇത്തരമൊരു സാഹചര്യം എറണാകുളം-അങ്കമാലി രൂപതയിൽ നിലനിൽക്കുന്നുണ്ടെന്നും 99 ശതമാനം വൈദികരും അൾത്താര അഭിമുഖ കുർബാനയ്ക്ക് എതിരാണെന്നും എറണാകുളം-അങ്കമാലി അതിരൂപത വൈദിക  സമിതിയും വ്യക്തമാക്കി.

  ഈ ഞായറാഴ്ചയാണ് സഭയിൽ ഏകീകൃത കുർബ്ബാനക്രമം നടപ്പാക്കേണ്ടത്. എറണാകുളം സെൻറ്. മേരീസ് കത്തീഡ്രൽ ബസലിക്കയിൽ കർദിനാൾ മേജർ ആർച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി എകീകരിച്ച കുർബാന അർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത് . കുർബാന ഏകീകരണം സീറോ മലബാർ സഭയിൽ ക്രമസമാധാന പ്രശ്നമായി മാറുകയാണ് . എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും പുതിയ രീതിക്ക് എതിരാണ് . അഞ്ചോളം രൂപതകളിൽ നിന്നുള്ള ഒരു വിഭാഗം വൈദികരും വിശ്വാസികളും ഇവർക്കൊപ്പമുണ്ട്.
  Published by:Jayesh Krishnan
  First published: