പാലക്കാട്: പാലക്കാട് വട്ടേനാട് എൽപി സ്കൂൾ വാർഷിക ആഘോഷത്തിനും അധ്യാപകരുടെ യാത്രയയപ്പിനുമായി എത്തിയ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിനു സർപ്രൈസ് പിറന്നാൾ ആലോഷമൊരുക്കി വരവേറ്റ് അധ്യാപകരും വിദ്യാർത്ഥികളും. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് തന്റെ 52-ാമത്തെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് മന്ത്രി.
Also read-‘കൊച്ചിയിലെ പുകയുടെ അളവിൽ കുറവ്;ഫോൺ കോളുകളും കുറഞ്ഞു:’ മന്ത്രി പി.രാജീവ്
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വട്ടെനാട് ഗവ. എൽ പി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയത്. കേക്ക് മുറിച്ച് മധുരം പങ്കിട്ട് കുട്ടികൾക്കൊപ്പം പിറന്നാൾ മന്ത്രി ആഘോഷമാക്കിയത്. കൂടാതെ മധുരം പങ്കിട്ടും ആശംസാഗാനം ആലപിച്ചുമായിരുന്നു കുട്ടികൾ മന്ത്രിക്ക് പിറന്നാൾ സമ്മാനം നൽകിയത്.
അതേസമയം സര്‍പ്രൈസിന് മന്ത്രി ഫേസ്ബുക്കിൽ നന്ദി അറിയിച്ചു. രാജൻ മാഷുടെയും ജമീല ടീച്ചറുടെയും യാത്രയയപ്പിനാണ് ഇന്ന് വട്ടേനാട് എൽ പി സ്കൂളിൽ എത്തിയത്. എല്ലാവരും ചേർന്ന് അപ്രതീക്ഷിതമായ സ്വീകരണമാണ് ഒരുക്കിയത്. സ്നേഹം വട്ടേനാട് എൽപി സ്കൂൾ എന്നായിരുന്നു മന്ത്രി കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.