advertisement

Vava Suresh | ബൈക്കിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; കാത്തിരുന്നത് അഞ്ചു മണിക്കൂര്‍; ഒടുവില്‍ വാവ സുരേഷ് എത്തി പിടികൂടി

Last Updated:

ആശുപത്രി വിട്ട ശേഷം പുറത്തുപോയി ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

ആലപ്പുഴ: ബൈക്കിനുള്ളില്‍ ഒളിച്ച പാമ്പിനെ പിടികൂടി വാവ സുരേഷ്(Vava Suresh). ചാരുമൂട് (Charummoodu ) ശാരദാസ് ടെക്സ്റ്റയില്‍സ് ഉടമ മുകേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകന്‍ അഖില്‍ ജിമ്മില്‍ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോളാണ് തറയില്‍ കിടന്നിരുന്ന പാമ്പിനെ ശ്രദ്ധയില്‍പ്പെടുന്നത്.
ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ അഖില്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടര്‍ന്ന് പാമ്പ് മറ്റൊരു ബൈക്കിനുള്ളിലേക്ക് ഇഴഞ്ഞ് നീങ്ങി. ഈ ബൈക്ക് കവറ് കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വീട്ടുകരും വിവരമറിഞ്ഞ് എത്തി.
വാവ സുരേഷിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടി. വൈകുന്നേരം മൂന്നര മുതലുള്ള കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയില്‍ ചുറ്റി കിടക്കുകയായിരുന്നു പാമ്പ്.
advertisement
ഉടന്‍ തന്നെ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ട ശേഷം പുറത്തുപോയി ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു.
Student's Complaint| 'ടീച്ചർ തല്ലുന്നു; അറസ്റ്റ് ചെയ്യണം'; പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ
ഹൈദരാബാദ്: കുട്ടികൾക്കെതിരെ അധ്യാപകർ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഇത്തരം ചില സംഭവങ്ങളിലെങ്കിലും കേസിലും നിയമപ്രശ്നത്തിലും അവസാനിക്കുന്നതും അപൂർവമൊന്നുമല്ല. അധ്യാപകരുടെ ശിക്ഷാ നടപടി പരിധി വിട്ടുവെന്ന് ആരോപിച്ച് രക്ഷിതാക്കൾ പരാതിയുമായി എത്താറുമുണ്ട്. എന്നാൽ, തെലങ്കാനയിൽ ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് അടിച്ചെന്ന പരാതിയുമായി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലൻ നേരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കയറി പോവുകയായിരുന്നു.
advertisement
അനിൽ നായിക്ക് എന്നു പേരുള്ള രണ്ടാം ക്ലാസുകാരനാണ് മഹബൂബാബാദിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ടീച്ചറെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ബാലൻ, ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയോടു വനിതാ പോലീസ് ഉദ്യോഗസ്ഥയായ രമാദേവി കാര്യം തിരക്കുകയായിരുന്നു. ടീച്ചര്‍ തന്നെ തല്ലിയെന്നു കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ എന്തിനാണ് ടീച്ചര്‍ അടിച്ചതെന്നു ചോദിച്ചപ്പോള്‍ നന്നായി പഠിക്കാത്തത് കൊണ്ടാണെന്ന് കുട്ടി മറുപടി നല്‍കി. മറ്റേതെങ്കിലും കുട്ടിയെ ടീച്ചര്‍ അടിച്ചോ എന്നു ചോദിച്ചപ്പോള്‍ തന്നെ മാത്രമാണ് ടീച്ചര്‍ ശിക്ഷിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
advertisement
മഹബൂബാബാദ് ജില്ലയിലെ ബയ്യാരം മണ്ഡലിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് സ്റ്റേഷനിലെത്തിയ രണ്ടാം ക്ലാസുകാരൻ എന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പരാതി പോലീസ് വിശദമായി കേള്‍ക്കുകയും ചെയ്തു. അനിലിന്റെ പരാതികേട്ട പൊലീസുകാര്‍ തുടര്‍ന്ന് കുട്ടിയുമായി സ്കൂളിലേയ്ക്ക് തിരിക്കുകയായിരുന്നു. എന്നാൽ സംഭവം ഒത്തുതീര്‍പ്പാക്കാൻ കുട്ടി ഒരുക്കമായിരുന്നില്ല. ഇതിനു ശേഷം നടത്തിയ ഒരു കൗൺസിലിങിലാണ് കുട്ടി ഒത്തുതീര്‍പ്പിനു തയ്യാറായതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vava Suresh | ബൈക്കിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; കാത്തിരുന്നത് അഞ്ചു മണിക്കൂര്‍; ഒടുവില്‍ വാവ സുരേഷ് എത്തി പിടികൂടി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement