• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad Murder| ലോക സമാധാനത്തിന് രണ്ടു കോടി നീക്കിവച്ച സംസ്ഥാന സർക്കാർ സംസ്ഥാനത്തിന്റെ സമാധാനം നിലനിർത്തണം: വിഡി സതീശൻ

Palakkad Murder| ലോക സമാധാനത്തിന് രണ്ടു കോടി നീക്കിവച്ച സംസ്ഥാന സർക്കാർ സംസ്ഥാനത്തിന്റെ സമാധാനം നിലനിർത്തണം: വിഡി സതീശൻ

നേരത്തെ ആലപ്പുഴയിൽ കൊലപാതകം നടന്നു, ഇന്നലെ പാലക്കാടും സംഭവിച്ചു. നാളെ നാളെ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് പറയാനാകില്ല.

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
    എറണാകുളം: പാലക്കാടുണ്ടായ കൊലപാതകങ്ങൾ (Palakkad Murder)മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാർക്കശ്യം നിറഞ്ഞ സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. പ്രസക്തിയില്ലത്തവർ പ്രസക്തിക്ക് വേണ്ടിയാണ് കൊലപാതകം നടത്തുന്നത്. കൊലയാളികൾ പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണെന്നും വിഡി സതീശൻ പറഞ്ഞു.

    നേരത്തെ ആലപ്പുഴയിൽ കൊലപാതകം നടന്നു, ഇന്നലെ പാലക്കാടും സംഭവിച്ചു. നാളെ നാളെ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് പറയാനാകില്ല. സാധാരണക്കാരാണ് ഇരകളായി മാറുന്നത്.

    ഇടമുണ്ടാക്കാനാണ് കൊലപാതക സംഘടനകൾ ശ്രമിക്കുന്നത്. ഗൂഡാലോചന നടത്തുന്നവർ സുരക്ഷിതരാണ്. ഒരു വിഭാഗത്തിന്റെ അസ്തിത്വം മറുഭാഗം ചെയ്യുന്ന കൊലപാതകങ്ങളിലാണ്.

    Also Read-ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; FIR

    ലോക സമാധാനത്തിന് രണ്ടു കോടി നീക്കിവച്ച സംസ്ഥാന സർക്കാർ സംസ്ഥാന സമാധാനം നിലനിർത്തണം. രണ്ടു പിള്ളേർ പുസ്തകം കൈ വച്ചു എന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത സർക്കാരാണെന്നും അരി ചോദിച്ച് ചെന്നവരെ മാവോയിസ്റ്റ് എന്നു പറഞ്ഞ് വെടിവച്ചു കൊന്ന സർക്കാരാണെന്നും വിഡി സതീശൻ പറഞ്ഞു.
    Also Read-ഇന്ത്യയിൽ ഏറ്റവും സമാധാന അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം; വർഗീയ ശക്തികൾ ഇത് തകർക്കാൻ ശ്രമിക്കുന്നു: എ വിജയരാഘവൻ

    പൊലീസ് സേനയിൽ വർ​ഗീയ ശക്തികൾ നുഴഞ്ഞു കയറിയിട്ടുണ്ട്. സർക്കാറിന് ഇവരെ നിയന്ത്രിക്കാനാവുന്നില്ല. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശൻ വിമർശിച്ചു.
    Published by:Naseeba TC
    First published: