SDPIയുമായി സംസാരിക്കുകയോ ധാരണയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് വി.ഡി. സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
''വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്''
എസ് ഡി പി ഐയുമായി സംസാരിക്കുകയോ ധാരണയില്‍ എത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിരവധി സംഘടനകള്‍ യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. എസ് ഡി പി ഐയുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണ എസ് ഡി പി ഐ പിന്തുണ നല്‍കാതിരുന്നിട്ടും യു ഡി എഫ് 19 സീറ്റിലും വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം- ബിജെപി ധാരണ പ്രകാരമാണ് റിയാസ് മൗലവി കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയതെന്നും വി ഡി സതീശൻ ആരോപിച്ചു. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചു. ആര്‍ എസ് എസ്-ബിജെപി നേതാക്കള്‍ മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയുടെ പരിണിത ഫലമാണ് പരസ്പരം സഹായിക്കല്‍. പരസ്പരം സഹായിക്കലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ധരണയില്‍ എത്തിയിരിക്കുന്നത്. എത്ര സഹായിച്ചിലും മതേതര നിലപാടെടുക്കുന്ന യുഡിഎഫിന് കേരളത്തിലെ ജനങ്ങള്‍ വന്‍ വിജയം നല്‍കും.
advertisement
റിയാസ് മൗലവിയുടെ കൊലപാതകം പൊലീസ് നന്നായി അന്വേഷിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവാരം കുറഞ്ഞതും ഏകപക്ഷീയവുമായി അന്വേഷണമാണ് നടത്തിയതെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ അതിന് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അഡ്വ. ഷുക്കൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുസ്തകം വായിച്ചതിന്റെ പേരില്‍ അലന്‍, താഹ എന്നീ കുട്ടികളെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മുഖ്യമന്ത്രി ആര്‍എസ്എസുകാര്‍ക്കെതിരെ യുഎപിഎ ചുമത്തില്ല. ഇതാണ് കാപട്യം- വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
April 01, 2024 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SDPIയുമായി സംസാരിക്കുകയോ ധാരണയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് വി.ഡി. സതീശൻ


