കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
- Published by:Sarika KP
- news18-malayalam
Last Updated:
നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം.
തിരുവനന്തപുരം: കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ‘നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും’ എന്ന വിഷയത്തിലാണ് വി.ഡി സതീശന്‍ പ്രഭാഷണം നടത്തുക. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും (Social Justice and Political Equaltiy) എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.
യു.കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. നവംബര്‍ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം.
നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം. ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യു.കെ പാര്‍ലമെന്റ് അംഗം ഡാനിയല്‍ സെയ്ച്‌നര്‍, കേംബ്രിഡ്ജ്‌ഷെയര്‍-പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
November 12, 2023 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍