ബൂമറാംഗ് എന്നാൽ എന്താണ് സർ; ഉദാഹരണവുമായി വി.ഡി സതീശൻ

Last Updated:

പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ഫോൺ ആരോപണം അന്വേഷിക്കുമ്പോൾ കോടിയേരിയുടെ പഴയ സ്റ്റാഫിന്റെ പോക്കറ്റിലിരുന്ന് ഫോൺമണിയടിക്കും.

തിരുവനന്തപുരം: ഐ ഫോൺ ആരോപണത്തിൽ കോടിയേരിക്കെതിരെ പരിഹാസവുമായി വി.ഡി സതീശൻ എം.എൽ.എ.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണത്തെ ബൂമറാഗിനോട് താരതമ്യപ്പെടുത്തിയാണ് സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്. ബൂമറാംഗ് എന്നാൽ എന്താണ് സർ എന്ന് ചോദിച്ചാണ്  സതീശന്റെ കുറിപ്പ്  ആരംഭിക്കുന്നത്.
നമ്മൾ ഒരാൾക്കെതിരെ ഉപയോഗിക്കുന്ന ആയുധം തിരിച്ച് നമ്മുടെ നേരെ വരുന്നതിനെ എങ്ങനെ പറയാമെന്ന് ഉദാഹരസഹിതമാണ് സതീശൻ വിശദീകരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ബൂമറാംഗ് എന്നാൽ എന്താണ് സർ ? നമ്മൾ ഒരാൾക്കെതിരെ ഉപയോഗിക്കുന്ന ആയുധം തിരിച്ച് നമ്മുടെ നേരെ വരുന്നതിനെയും അങ്ങിനെ പറയാം.
ഉദാഹരണം:- പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ഫോൺ ആരോപണം അന്വേഷിക്കുമ്പോൾ കോടിയേരിയുടെ പഴയ സ്റ്റാഫിന്റെ പോക്കറ്റിലിരുന്ന് ഫോൺമണിയടിക്കും.
യു.എ.ഇ ദിനാഘോഷത്തിനിടെ നറുക്കെടുപ്പിൽ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്ന് പേർക്കാണ് ഫോൺ സമ്മാനമായി കിട്ടിയതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൂമറാംഗ് എന്നാൽ എന്താണ് സർ; ഉദാഹരണവുമായി വി.ഡി സതീശൻ
Next Article
advertisement
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാ​ഗ്യലക്ഷ്മി
  • മോഹൻലാൽ ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു

  • കോടതി മുറിയിൽ നടി അനുഭവിച്ച അപമാനം കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ വലുതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു

  • നടിയെ തളർത്താൻ പിആർ വർക്ക് ചെയ്യുന്നവരും ക്വട്ടേഷൻ കൊടുത്തവരും ശ്രമിച്ചെങ്കിലും അവൾ തളർന്നില്ല

View All
advertisement