തിരുവനന്തപുരം: പ്രോട്ടോക്കോൾ ലംഘനത്തിന് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രോട്ടോക്കോൾ ലംഘിച്ചാണ് കോൺസുലേറ്റിൽ നിന്നും പാരിതോഷികമായി രമേശ് ചെന്നിത്തല
ഐ ഫോൺ കൈപ്പറ്റിയത്. പ്രോട്ടോകോൾ ലംഘനത്തിന് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുമോയെന്നും കോടിയേരി ചോദിച്ചു.
യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സ്വപ്‌ന സുരേഷിനൊപ്പം പങ്കെടുത്തെന്നും ഐഫോണ്‍ പാരിതോഷികമായി വാങ്ങിയെന്നും കോടതിയില്‍ സമര്‍പ്പിച്ച
സത്യവാങ്മൂലത്തിലാണ് പറഞ്ഞിരിക്കുന്നത്. പ്രോട്ടോകോൾ ലംഘനത്തിന് ചെന്നിത്തല ജലീലിന്റെ രാജി ആവശ്യപ്പെട്ടത്. ചെന്നിത്തല രാജിവയ്ക്കമെന്ന് ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നും കോടിയേരി ചോദിച്ചു.
സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. യുഎഇ കോണ്‍സുലേറ്റില്‍നിന്നുണ്ടായ ഇടപെടലും അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തിന് പകരം
ലൈഫ് മിഷന്‍ വീട് നിര്‍മാണമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.അന്വേഷണ ഏജൻസികൾക്ക് മറ്റു പലതിലുമാണ് താത്പര്യമെന്നും കോടിയേരി ആരോപിച്ചു. സ്വർണക്കടത്ത് കേസ് ഒരു
ബൂമറാംഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോൾ ശരിയായി. സിബിഐ ഒരു കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങൾ പറയുന്നത്. രാഷ്ട്രീയമായി സിബിഐ അന്വേഷണത്തെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനെയാണ് ചോദ്യംചെയ്യുന്നത്. സിബിഐ അന്വേഷണം സംബന്ധിച്ച് ഹൈക്കോടതി തീരുമാനിക്കട്ടെ. എന്‍ഐഎ അന്വഷണത്തെ ഞങ്ങളാരും ചോദ്യംചെയ്തിട്ടില്ല. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിരെയാണ് തങ്ങള്‍ നിലപാടെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന് ബിജെപിയുമായി ചങ്ങാത്തമാണ്. കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ പോലും കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല. ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ഉത്തർപ്രദേശിലെ ബലാത്സംഗവും കൊലപാതകവും അക്രമ സംഭവങ്ങളും ഞട്ടിക്കുന്നതാണ്. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ യുപി പൊലീസിൻ്റെ നടപടി അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.