'ആരും ഗൗരവമായി എടുക്കില്ല; മണ്ണിനടിയിലായ കുടുംബങ്ങളെക്കാൾ വലുതാണ് ക്വാറി മാഫിയ': വി.ഡി. സതീശൻ

Last Updated:

പശ്ചിമഘട്ട മലനിരകളിൽ നടക്കുന്ന അനധികൃതമായ പാറ ഖനനത്തെക്കുറിച്ചും തെറ്റായ രീതിയിലുള്ള ഭൂവിനിയോഗത്തെക്കുറിച്ചും അര ഡസൻ പ്രാവശ്യമെങ്കിലും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. സഭക്കകത്തും പുറത്തും പറയുന്ന ഇത്തരം കാര്യങ്ങൾ ആരും ഗൗരവമായി എടുക്കാറില്ലെന്നുംവി.ഡി സതീശൻ

തിരുവനന്തപുരം:  രാജമലയിലെ ഉരുൾപൊട്ടലിനു കാരണം പശ്ചിമഘട്ട മലനിരകളിൽ നടക്കുന്ന അനധികൃതമായ പാറഖനനവും തെറ്റായ ഭൂവിനിയോഗവുമെന്ന് വി.ഡി. സതീശൻ. പശ്ചിമഘട്ട മലനിരകളിൽ നടക്കുന്ന അനധികൃതമായ പാറ ഖനനത്തെക്കുറിച്ചും തെറ്റായ രീതിയിലുള്ള ഭൂവിനിയോഗത്തെക്കുറിച്ചും അര ഡസൻ പ്രാവശ്യമെങ്കിലും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. സഭക്കകത്തും പുറത്തും പറയുന്ന ഇത്തരം കാര്യങ്ങൾ ആരും ഗൗരവമായി എടുക്കാറില്ലെന്നുംവി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ആറായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നു. പക്ഷെ മണ്ണിനടിയിലായ കുടുംബങ്ങളെക്കാൾ വലുതാണ് സംസ്ഥാനത്തെ ക്വാറി മാഫിയയെന്നും അദ്ദേഹം കുറിക്കുന്നു.
advertisement
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
ഇടുക്കിയിലെ രാജമലയിൽ ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
പശ്ചിമഘട്ട മലനിരകളിൽ നടക്കുന്ന അനധികൃതമായ പാറ ഖനനത്തെക്കുറിച്ചും തെറ്റായ രീതിയിലുള്ള ഭൂവിനിയോഗത്തെക്കുറിച്ചും അര ഡസൻ പ്രാവശ്യമെങ്കിലും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. സഭക്കകത്തും പുറത്തും പറയുന്ന ഇത്തരം കാര്യങ്ങൾ ആരും ഗൗരവമായി എടുക്കാറില്ല.

സംസ്ഥാനത്ത് ആറായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നു. ഭൂരിഭാഗവും അനധികൃതം.
2018 ലെ മഹാപ്രളയത്തിനു ശേഷം വിജു. ബി.യെന്ന ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവർത്തകൻ പശ്ചിമഘട്ടം മുഴുവൻ യാത്ര ചെയ്ത് തയ്യാറാക്കിയ flood and fury എന്ന പുസ്തകം ഉണ്ട്. ഞങ്ങൾ അദ്ദേഹത്തിന് കൊച്ചിയിൽ ഒരു സ്വീകരണവും നൽകിയിരുന്നു. ആ പുസ്തകത്തിൽ കുടകിലും ഇടുക്കിയിലും വയനാട്ടിലും സംഭവിക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് പ്രവചന സ്വഭാവത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ വർഷം വയനാട്ടിലും ഈ വർഷം കുടകിലും ഇടുക്കിയിലും അത് സംഭവിച്ചു കഴിഞ്ഞു.
പക്ഷെ മണ്ണിനടിയിലായ കുടുംബങ്ങളെക്കാൾ വലുതാണ് സംസ്ഥാനത്തെ ക്വാറി മാഫിയ.
ഇനിയെങ്കിലും....
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരും ഗൗരവമായി എടുക്കില്ല; മണ്ണിനടിയിലായ കുടുംബങ്ങളെക്കാൾ വലുതാണ് ക്വാറി മാഫിയ': വി.ഡി. സതീശൻ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement