തൃശൂർ: ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ ബസ് മറിഞ്ഞു നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നതെന്നാണ് വിവരം. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
Also read-കിണറ്റിൽ വീണ പ്രാവിനെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു
ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയായിരുന്നു ഒല്ലൂരിൽ നിന്ന് സംഘം തീർഥാടനത്തിന് പോയത്. കുട്ടികളടക്കം 51 യാത്രക്കാരിയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നാൽപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ മണ്ണാർക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാ വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.