advertisement

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

Last Updated:

കുറ്റിച്ചൽ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിലാണ് ഹാജരായത്. കഴി‍ഞ്ഞ ​ദിവസം വെള്ളനാട് ശശിയുടെ ജാമ്യം കോടതി തള്ളിയിരുന്നു.

News18
News18
തിരുവനന്തപുരം: മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി. കുറ്റിച്ചൽ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിലാണ് ഹാജരായത്. കഴി‍ഞ്ഞ ​ദിവസം വെള്ളനാട് ശശിയുടെ ജാമ്യം കോടതി തള്ളിയിരുന്നു.
ജാമ്യക്കാരുമായാണ് ശശി ഓഫീസിലെത്തിയത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നൽകിയ കസേരയിലിരിക്കാതെ നിലത്തിരുന്നു. 'ഞാൻ പ്രതിയാണ് താഴെ ഇരുന്നോളാം. എനിക്ക് സൗജന്യം വേണ്ട' എന്നായിരുന്നു പ്രതികരണം. തുടർന്ന് നിലത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് വീട്ടിൽ കയറിയ മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് ശശി അടിച്ചുകൊന്നത്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാൽ, മുള്ളൻ പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോയെന്ന് നോക്കിയതാണെന്നുമായിരുന്നു ശശിയുടെ വാദം. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
തിരുവനന്തപുരം അഡിഷണല്‍ സെക്ഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം ശശിയെ കോടതിയിൽ ഹാജരാക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
Next Article
advertisement
ഓർത്തഡോക്സ്‌-യാക്കോബായ പള്ളിത്തർക്കം; 6 പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ഓർത്തഡോക്സ്‌-യാക്കോബായ പള്ളിത്തർക്കം; 6 പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
  • ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ 6 പള്ളികൾ ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

  • പള്ളികൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നും ഓരോ പള്ളിയുടെ കേസ് വേറെയായി പരിഗണിക്കണമെന്നും വിധി

  • സിവിൽ കേസായാണ് ഈ തർക്കം തീർപ്പാക്കേണ്ടതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശങ്ങൾ നൽകി

View All
advertisement