ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; 6 പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആറ് പള്ളികളുടെ കേസും വേറെയായി പരിഗണിക്കേണ്ടതുണ്ട്. സിവിൽ കേസായാണ് അത് തീർപ്പാക്കേണ്ടതെന്ന് നിരീക്ഷണങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി
കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികൾ ഏറ്റെടുക്കണമെന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഉത്തരവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ അപ്പീലുകളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. സർക്കാരും യാക്കോബായ സഭയും നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. പിന്നീട് താക്കോല്‍ കൈവശം വെച്ചിരുന്നത് ജില്ലാ ഭരണകൂടം ആയിരുന്നു. തുടര്‍ന്നാണ് വിധി നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വകരിച്ചത്. ഇതിന് പിന്നാലെ സിംഗിള്‍ ബെഞ്ച് നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് നടപടി പുനഃപരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ കുറച്ച് നാളുകളായി കേസില്‍ വാദം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആറ് പള്ളികളുടെ കേസും വേറെയായി പരിഗണിക്കേണ്ടതുണ്ട്. സിവിൽ കേസായാണ് അത് തീർപ്പാക്കേണ്ടതെന്ന് നിരീക്ഷണങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.
advertisement
കോടതിഅലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെ തുടർന്ന് സർക്കാരും യാക്കോബായ സഭയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. 2024 ഒക്ടോബർ 17 ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, വിഷയം വീണ്ടും ഡിവിഷൻ ബെഞ്ചിലേക്ക് വിടുകയായിരുന്നു.
എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ്, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂർ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികളുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജികളിൽ ഈ പള്ളികൾ ഏറ്റെടുക്കാനും റിപ്പോർട്ട് നൽകാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് 2024 ഓഗസ്റ്റ് 30 ന് പാലക്കാട്, എറണാകുളം കളക്ടർമാർക്കു നിർദേശം നൽകിയിരുന്നു.
advertisement
Summary: The Division Bench of the Kerala High Court has quashed a previous Single Bench order to take over six churches involved in the long-standing Orthodox-Jacobite church dispute. The churches are located across the Ernakulam and Palakkad districts. The Division Bench, comprising Justice Anil K. Narendran and Justice S. Murali Krishna, delivered the judgment while considering appeals filed by the State Government and the Jacobite Syrian Christian Church.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 24, 2026 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; 6 പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി









