പയ്യന്നൂരിൽ അതിഥിയായി വെള്ളിമൂങ്ങ; സുരക്ഷ ഒരുക്കി പൊലീസുകാർ

പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നുമാണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.

News18 Malayalam | news18-malayalam
Updated: October 10, 2019, 7:12 PM IST
പയ്യന്നൂരിൽ അതിഥിയായി  വെള്ളിമൂങ്ങ; സുരക്ഷ ഒരുക്കി പൊലീസുകാർ
vellimoonga
  • Share this:
പയ്യന്നൂർ: പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ വ്യത്യസ്തനായ ഒരു അതിഥി എത്തി. അപ്രതീക്ഷിതമായി വന്ന സന്ദർശകൻ നാട്ടുകാർക്ക് എന്ന പോലെ പൊലീസുകാർക്കും കൗതുകമായി. അപൂർവ്വ ഇനം വെള്ളിമൂങ്ങയാണ് ഈ അതിഥി.

also read:ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മർദനത്തിൽ കൊല്ലപ്പെട്ടു

പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നുമാണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.
എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലെത്തിയ സംഘം വെള്ളിമൂങ്ങക്ക് സുരക്ഷയൊരുക്കി.

കാക്കയോ പരുന്തോ അപായപ്പെടുത്താതിരിക്കാൻ മൂങ്ങയെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് നിയമാനുസൃതമായ നടപടികൾ പൂർത്തിയാക്കി വനം വകുപ്പിന് കൈമാറി.തളിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് കൈമാറിയ വെള്ളിമുങ്ങയെ സുരക്ഷിതമായ വനപ്രദേശത്ത് മോചിപ്പിച്ചു.

വെള്ളിമൂങ്ങയെ കൈവശം വയ്ക്കുന്നതും കടത്തുന്നതും വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. വെള്ളിമൂങ്ങകൾ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസം വ്യാപകമായതിനാൽ ഒരു ലക്ഷം രൂപയിലധികം വിലയ്ക്കാണ് ഇവയെ രഹസ്യമായി വിൽക്കുന്നത്.
First published: October 10, 2019, 7:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading