News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 26, 2020, 2:40 PM IST
മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെ എഴുത്തിനിരുത്തിയപ്പോൾ.
തിരുവനന്തപുരം:
വിജയദശമി ദിനത്തിൽ വിദ്യാരംഭ വേദിയായി മുഖ്യമന്ത്രിയുടെ ഔദ്യഗിക വസതിയായ ക്ലിഫ് ഹൗസും. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആചാര്യന്റെ സ്ഥാനത്ത്. ക്ലിഫ് ഹൗസിലെ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തിനിരുത്തിയത്.
വിജയദശമി ദിനത്തിൽ പേരക്കുട്ടിയെ മുഖ്യമന്ത്രി തന്നെ
എഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുൻപാണ് വസന്തകുമാർ അഭ്യർഥിച്ചത്. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണ് എഴുത്തിനിരുത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടന്ന വിദ്യാരംഭ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
Published by:
Aneesh Anirudhan
First published:
October 26, 2020, 2:40 PM IST