പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം; നടപടി പുനര്‍ജനി പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍

Last Updated:

പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയിൽ ക്രമക്കേട് നടത്തി എന്നാണ് പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണവുമായി സര്‍ക്കാര്‍.  വിഡി സതീശന്‍റെ മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. എഫ്‌ സി ആർ ഐ നിയമത്തിന്റെ ലംഘനം നടന്നോ എന്നായിരിക്കും അന്വേഷിക്കുക.
നേരത്തെ പരാതിയിൽ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് 2 രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച  നിയമോപദേശത്തെ തുടര്‍ന്നാണ്  തുടർനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു.
2018 ലാണ് പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തില്‍ പുനർജനി പദ്ധതി നടപ്പിലാക്കിയത്. ഇതിനായി വിദേശത്ത് പണപ്പിരിവ് നടത്തിയെന്നും  പരാതില്‍ പറയുന്നു.വിദേശയാത്ര നിയമാനുസൃതമായിരുന്നോ, വിദേശയാത്രയിൽ പണപ്പിരിവ് നടത്തിയിട്ടുണ്ടോ, പണപ്പിരിവ് നടത്തിയെങ്കിൽ അതിൻറെ വിനിയോഗത്തിൽ ക്രമക്കേടുണ്ടോ ഈ മൂന്നു കാര്യങ്ങളിലാകും പ്രധാനമായും അന്വേഷണം നടക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം; നടപടി പുനര്‍ജനി പദ്ധതിയിലെ ക്രമക്കേട് ആരോപണത്തില്‍
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement