'ഇസ്ലാമിലെ സ്ത്രീകൾ നേരിടുന്നത് കൊടും ക്രൂരത, നീതി കിട്ടിയില്ലെങ്കിൽ ഞാൻ ജീവനൊടുക്കും'; വി പി സുഹ്റ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇസ്ലാമിലെ പിന്തുടർച്ചാവകാശം ഭേദഗതി ചെയ്തില്ലെങ്കിൽ പാർലമെന്റിന് മുന്നിൽ ജീവനൊടുക്കുമെന്നാണ് വി പി സുഹ്റ പറഞ്ഞത്
തിരുവനന്തപുരം: ഇസ്ലാമിലെ പിന്തുടർച്ചാവകാശം ഭേദഗതി ചെയ്തില്ലെങ്കിൽ പാർലമെന്റിന് മുന്നിൽ ജീവനൊടുക്കുമെന്ന് ചെയ്യുമെന്ന് സാമൂഹ്യ പ്രവർത്തക വി.പി സുഹ്റ. ഇസ്ലാം സ്ത്രീകളുടെ വിഷയം നിയമ സംവിധാനത്തിന് മുന്നിൽ പലവട്ടം അവതരിപ്പിച്ചിട്ടും നടപടി ഉണ്ടാക്കാത്ത സാഹചര്യത്തിൽ പാർലമെന്റിന് മുന്നിൽ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് വി പി സുഹ്‌റ. ന്യൂസ് 18 കേരളയോട് അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
ഇസ്ലാമിലെ പിന്തുടർച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കിൽ സ്ത്രീകൾക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കിൽ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങൾക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കിൽ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങൾ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നത്.
ഇപ്പോൾ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവർ പൊരുതി നേടിയതാണ്. പിന്തുടർച്ചാവകാശത്തിൽ ചീഫ് ജസ്റ്റിസിനും കത്തയച്ചു. കേരളത്തിലെ എംഎൽഎമാരെയും എംപിമാരെയും വിഷയം അറിയിച്ചു. എന്നിട്ടും സ്ത്രീകൾക്ക് അവകാശങ്ങളും നീതിയും ലഭിക്കാത്ത എന്തുകൊണ്ടെന്നാണ് സുഹറ ചോദിക്കുന്നത്. ഈ വിഷയത്തിൽ 23 തീയതി മുതൽ പാർലമെന്റിനു മുന്നിൽ നിരാഹാര സമരം ഇരിക്കും എന്നിട്ടും മെല്ലെ പോക്ക് ആണെങ്കിൽ പാർലമെന്റിന് മുന്നിൽ ജീവനോടുമെന്നാണ് സുഹറ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 21, 2025 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇസ്ലാമിലെ സ്ത്രീകൾ നേരിടുന്നത് കൊടും ക്രൂരത, നീതി കിട്ടിയില്ലെങ്കിൽ ഞാൻ ജീവനൊടുക്കും'; വി പി സുഹ്റ