advertisement

വി എസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ UDF സ്വതന്ത്ര സ്ഥാനാർത്ഥി 

Last Updated:

കെപിസിസി നേതാക്കൾ സുരേഷുമായി ചർച്ച നടത്തി

എ സുരേഷ്
എ സുരേഷ്
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. സുരേഷ് യുഡിഎഫ് ജാഥയിൽ പങ്കെടുക്കും. വിഡി സതീശൻ നയിക്കുന്ന യാത്ര ചൊവ്വാഴ്ച പാലക്കാട് എത്തുമ്പോഴാണ് പങ്കെടുക്കുക. കെപിസിസി നേതാക്കൾ സുരേഷുമായി ചർച്ച നടത്തി.
ഇടത് കോട്ടയായ മലമ്പുഴയിൽ സുരേഷ് സ്ഥാനാർത്ഥിയാകുന്നതോടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ദീർഘകാലം വിഎസിന്റെ പിഎ ആയിരുന്ന സുരേഷ് യു.ഡി.എഫ് സ്ഥാനാടത്ഥിയായി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്.
എന്നാൽ ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാര്യത്തിൽ സുരേഷ് തന്ന വ്യക്തത വരുത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ തന്നെ വന്നു കണ്ടിരുന്നു എന്ന കാര്യം സുരേഷ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ 11 വർഷമായി പാർട്ടി പുറത്താക്കിയിട്ട് 11 വർഷമായെങ്കിലും മറ്റൊരു പാർട്ടിയിൽ ചേരുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് അന്ന് പറഞ്ഞത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി എസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ UDF സ്വതന്ത്ര സ്ഥാനാർത്ഥി 
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement