സിപിഎം രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഉദാഹരണമാണ് ചിതറ കൊലപാതകമെന്ന് ബല്‍റാം

Last Updated:

കൊലപാതകപ്പാര്‍ട്ടിയുടെ ഇത്തരം കപട പ്രചരണങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ

തൃത്താല: കൊല്ലം ചിതറയിലെ ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ വത്കരിക്കുന്നതിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. സിപിഎം എങ്ങനെയാണ് 101 ന്റേയും 501 ന്റേയുമൊക്കെ രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ചിതറയിലെ ബഷീറിന്റെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായ ബഷീറിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാന്‍ അറസ്റ്റിലായിരുന്നു.
എന്നാല്‍ രാഷ്ട്രീയ കൊലയല്ല ഇതെന്നും വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് സിപിഎമ്മിനെതിരെ ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. 'പണ്ടത്തേപ്പോലെയല്ല, ഇപ്പോഴത്തെ സോഷ്യല്‍ മീഡിയക്കാലത്ത് കൊലപാതകപ്പാര്‍ട്ടിയുടെ ഇത്തരം കപട പ്രചരണങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ.' വെന്നും ബല്‍റാം പറഞ്ഞു.
Also Read: കൊല്ലത്തെ CPM പ്രവര്‍ത്തകന്റെ കൊലപാതകം: പിടിയിലായ കോണ്‍ഗ്രസ് അംഗത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
എന്നാല്‍ ചിതറയിലേത് രാഷ്ടരീയ കൊലപാതകം തന്നെയാണെന്നാണ് സിപിഎം പറയുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
advertisement
ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ ഗ്രാമപഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ബഷീറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഉദാഹരണമാണ് ചിതറ കൊലപാതകമെന്ന് ബല്‍റാം
Next Article
advertisement
Love Horoscope Oct 15 | പങ്കാളിയുമായി ആഴമേറിയ സംഭാഷണങ്ങൾ നടക്കും; സ്‌നേഹബന്ധത്തിൽ സ്ഥിരതയുണ്ടാകും: ഇന്നത്തെ പ്രണയഫലം
പങ്കാളിയുമായി ആഴമേറിയ സംഭാഷണങ്ങൾ നടക്കും; സ്‌നേഹബന്ധത്തിൽ സ്ഥിരതയുണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വൈകാരിക വ്യക്തതയും ആഴത്തിലുള്ള സംഭാഷണങ്ങളും പ്രാധാന്യമുണ്ട്

  • മകരം രാശിക്കാർക്ക് പ്രണയത്തിൽ സ്ഥിരത

  • മീനം രാശിക്കാർക്ക് സ്‌നേഹ നിമിഷങ്ങളും വൈകാരിക സംതൃപ്തി

View All
advertisement