കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി കുളത്തിൽ തള്ളി ജീവനുവേണ്ടി പിടഞ്ഞ നായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്
- Published by:Vishnupriya S
- news18-malayalam
Last Updated:
നായയുടെ തലയിൽ ഉൾപ്പടെ ശരീരത്തിൽ പലയിടങ്ങളിൽ വെട്ടേറ്റതിന് സമാനമായ മുറിവുകളുമുണ്ട്
തിരുവനന്തപുരം: നായ്ക്കളോടും ക്രൂരത. കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി നായയെ കുളത്തിൽ തള്ളി. ജീവനുവേണ്ടി പിടഞ്ഞ നായയ്ക്ക് രക്ഷകരായത് ഫയർഫോഴ്സ്. തിരുവനന്തപുരം വിളപ്പിൽശാല നൂലിയോട് ഇരട്ടക്കുളങ്ങളിൽ മേലെകുളത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ആണ് ജീവന് വേണ്ടി കുളത്തിൽ കിടന്ന് പിടയുന്ന നായയെ പ്രദേശത്തെ ഒരു സംഘം യുവാക്കൾ കാണുന്നത്. ഉടൻ ഇവർ നായയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നായ എന്തിലോ കുടുങ്ങി കിടക്കുന്നതാണ് കാരണം എന്ന് മനസ്സിലാക്കിയ ഇവർ ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നായയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ ആണ് ചങ്ങലയിൽ കല്ല് കെട്ടി ഇട്ടിരിക്കുന്നത് മനസിലാകുന്നത്. ഉടനെ ഇവർ നായയെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ച് കരയ്ക്ക് കയറ്റി. നായയുടെ തലയിൽ ഉൾപ്പടെ ശരീരത്തിൽ പലയിടങ്ങളിൽ വെട്ടേറ്റതിന് സമാനമായ മുറിവുകളുമുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യം വ്യക്തമല്ലെന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് കഴുത്തിലെ ചങ്ങലയിൽ കല്ലുകെട്ടി നായയെ കുളത്തിൽ തള്ളിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 25, 2023 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഴുത്തിലെ ചങ്ങലയിൽ കല്ല് കെട്ടി കുളത്തിൽ തള്ളി ജീവനുവേണ്ടി പിടഞ്ഞ നായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്