Wayanad Landslide: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻഎസ്എസ് 25 ലക്ഷം നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡിസ്ട്രെസ് റിലീഫ് ഫണ്ടിലേക്ക് നായർ സർവീസ് സൊസൈറ്റിയുടെ പേരിൽ 25 ലക്ഷം രൂപ നൽകി
കോട്ടയം: വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയവർക്ക് എൻഎസ്എസിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം കൈമാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡിസ്ട്രെസ് റിലീഫ് ഫണ്ടിലേക്ക് നായർ സർവീസ് സൊസൈറ്റിയുടെ പേരിൽ 25 ലക്ഷം രൂപ നൽകി. ധനലക്ഷ്മി ബാങ്ക് വഴിയാണ് പണം കൈമാറിയതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിവിധ നായർ കരയോഗങ്ങളും ഫണ്ട് സമാഹരണം നടത്തുന്നുണ്ട്. ഇതിനുപുറമേയാണ് എൻഎസ്എസ് തുക കൈമാറിയത്.
വയനാട്ടിലെ ദുരിത ബാധിതർക്കായി വിവിധയിടങ്ങളിൽ നിന്നാണ് സഹായങ്ങളെത്തുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ധനസഹായം കൈമാറിയിരുന്നു.
advertisement
മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി 25 ലക്ഷം രൂപ കൈമാറുകയും ചെയ്തു. മമ്മൂട്ടി ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനെ സഹായിക്കാൻ പണം നൽകിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍
ദേശാഭിമാനി ജീവനക്കാരുടെ വിഹിതം - 50 ലക്ഷം രൂപ
മുഹമ്മദ് അലി, സീഷോർ ഗ്രൂപ്പ് - 50 ലക്ഷം രൂപ
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി സി സി) - 20 ലക്ഷം രൂപ
advertisement
അൽ മുക്താദിർ ഗ്രൂപ്പ് - 10 ലക്ഷം രൂപ
തൃക്കാക്കര സഹകരണ ആശുപത്രി - 10 ലക്ഷം രൂപ
പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ - 10 ലക്ഷം രൂപ
സാഹിത്യകാരൻ ടി പത്മനാഭൻ - അഞ്ച് ലക്ഷം രൂപ
സിപിഎം എംഎൽഎമാർ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതം
സിപിഎം എംപിമാർ ഒരുമാസത്തെ ശമ്പളം ഒരു ലക്ഷം രൂപ വീതം
advertisement
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ
സിനിമാതാരം ജോജു- അഞ്ച് ലക്ഷം
ഗായിക റിമി ടോമി - 5 ലക്ഷം
യുട്യൂബർമാരായ ജിസ്മയും വിമലും - രണ്ട് ലക്ഷം രൂപ
ജോസ് ഗോൾഡ്, കോട്ടയം - രണ്ട് ലക്ഷം രൂപ
അറ്റ്ലസ് കിച്ചൺ ആൻഡ് കമ്പനി സ്ഥാപകന്‍ ഷാജഹാനും ഇന്റീരിയർ എം.ഡി. ഷാജിത ഷാജിയും ചേര്‍ന്ന് - ഒന്നര ലക്ഷം രൂപ
കൊച്ചിൻ കാൻസർ സെന്റർ - ഒരു ലക്ഷം രൂപ
advertisement
സർക്കാർ ഡെന്റൽ കോളജ് വിദ്യാർത്ഥി യൂണിയൻ, കോട്ടയം - 45,000 രൂപ
പുതുശ്ശേരി കതിർകാമം മണ്ഡലം എംഎല്‍എ കെ പി എസ് രമേഷ് ഒരു മാസത്തെ ശമ്പളം 48,450 രൂപ
മുന്‍ എം പി എ എം ആരിഫ് ഒരു മാസത്തെ പെന്‍ഷന്‍ തുക 28,000 രൂപ
മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാൻ വിജയ് - 12,530 രൂപ
പ്രശസ്ത സിനിമാതാരവും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി പി കുഞ്ഞി കൃഷ്ണൻമാസ്റ്റർ - ഒരുമാസത്തെ പെൻഷൻ തുക
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 03, 2024 10:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad Landslide: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻഎസ്എസ് 25 ലക്ഷം നൽകി