Kerala weather update | കാലവർഷം കേരളതീരത്തേക്ക്; മഴ മുന്നറിയിപ്പ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിലാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച പരക്കെ മഴ ലഭിക്കും. ഇന്നു കാലവര്‍ഷം എത്തിച്ചേരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും. 48 മണിക്കൂറില്‍ അതു ന്യൂനമര്‍ദം ആകാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.
നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ്. ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിലാണ്. നാളെയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പിന്നീട് ന്യൂനമർദ്ദമായി മാറും. ന്യൂനമർദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാൽ , പതിഞ്ഞ് തുടങ്ങുന്ന കാലവർഷം മെച്ചപ്പെട്ടേക്കും. ഇയാഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതയുണ്ട്.
ഇരട്ട ന്യൂനമർദ്ദം കാലവർഷം സജീവമാകാൻ സഹായിക്കും. കാലവർഷത്തിന്റെ ആദ്യപാതിയിൽ മികച്ച മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. രണ്ടാം പാതിയെ പസഫിക്ക് സമുദ്രത്തിലെ എൽ നിനോ പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ സംസ്ഥാനത്ത് കാലവർഷം വൈകുമെന്നും അറബിക്കടലില്‍ എതിര്‍ ചക്രവാതച്ചുഴി രൂപപെട്ടിരിക്കുന്നതിനാല്‍ കേരള തീരത്ത് കാറ്റ് ശക്തമാവാൻ ഇനിയും നാലോ അഞ്ചോ ദിവസങ്ങളെടുക്കുമെന്നാണ് കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 04, 2023 11:33 AM IST









