HOME /NEWS /Kerala / എംജി സർവകലാശാല: രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞതെന്ത്?

എംജി സർവകലാശാല: രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞതെന്ത്?

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരിയായ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരിയായ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരിയായ നിഷ വേലപ്പൻ നായരെ നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്

  • Share this:

    കൊച്ചി: എം ജി സർവകലാശാലയിലെ (MG University) സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡെവലപ്മെന്റ്സ് സ്റ്റഡീസിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ രേഖാ രാജിനെ (Rekha Raj) നിയമിച്ചത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മാർക്ക് തിട്ടപ്പെടുത്തിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ കോട്ടയം സ്വദേശിനി നിഷാ വേലപ്പൻ നായർ (Nisha Velappan Nair) നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിഷയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാനും നിർദേശിച്ചിട്ടുണ്ട്.

    അസി. പ്രൊഫസർ നിയമനത്തിന് ഇന്റർവ്യൂവിന് 20 മാർക്കും മറ്റു വിവിധ ഘടകങ്ങൾക്ക് 80 മാർക്കും നൽകുന്ന സ്കീമാണ് നിലവിലുള്ളത്. ഇതനുസരിച്ച് പിഎച്ച്ഡിയുണ്ടെങ്കിൽ ആറു മാർക്ക് നൽകണം എന്ന വ്യവസ്ഥയുണ്ടെങ്കിലും തനിക്ക് ഈ മാര്‍ക്ക് കിട്ടിയില്ലെന്നാണ് നിഷ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിഷ നേരത്തെ നൽകിയ ഹർജിയിൽ സർവകലാശാല സെലക്ഷൻ കമ്മിറ്റിയോട് വിഷയം പരിശോധിക്കാൻ നിർദേശിച്ച് സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കിയിരുന്നു. രേഖാ രാജിന് പിഎച്ച്ഡിയുള്ളതിന്റെ പേരിൽ മാർക്ക് അനുവദിച്ചതിൽ പരിശോധന വേണമെന്നും നിർദേശിച്ചിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് ചോദ്യം ചെയ്ത് ഇരുവരും നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

    Also Read- എം.ജി. സർവകലാശാലയിൽ രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി; പകരം നിഷാ വേലപ്പനെ നിയമിക്കാൻ ഉത്തരവ്

    പിഎച്ച്ഡിക്ക് ആറുമാർക്ക് നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും നെറ്റ് ഇല്ലാത്തതിനാൽ നിഷയ്ക്ക് ഈ മാർക്ക് നൽകാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. നെറ്റ് ഇല്ലെങ്കിൽ നിയമനത്തിന് പിഎച്ച്ഡിയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പിഎച്ച്ഡി ഉള്ളതുകൊണ്ട് അപേക്ഷിക്കാൻ യോഗ്യത ലഭിച്ച നിഷയ്ക്ക് ഈനിയനത്തിൽ മാർക്ക് നൽകാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ നിലപാട്. ഈ വാദം ഡ‍ിവിഷൻ ബെഞ്ച് തള്ളി. യുജിസി വ്യവസ്ഥയനുസരിച്ച് ആറ് മാർക്കിന് നിഷയ്ക്ക് അർഹതയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി.

    ഇതോടൊപ്പം രേഖാ രാജ് അപേക്ഷയോടൊപ്പം ഹാജരാക്കിയ രേഖകൾ പ്രകാരം യുജിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധം പ്രസിദ്ധീകരിച്ച വകയിൽ ലഭിച്ചത് മൂന്ന് മാർക്ക് മാത്രമാണെന്നും അഞ്ചുമാർക്ക് നൽകിയത് അഭിമുഖസമയത്ത് ഹാജരാക്കിയ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഇതു തുല്യനീതിയുടെ ലംഘനമാണെന്ന് വിലയിരുത്തിയ കോടതി അധികമായി നൽകിയ അഞ്ചുമാർക്ക് കുറയ്ക്കാനും നിർദേശിച്ചു.

    ഇങ്ങനെ മാർക്ക് ക്രമീകരിക്കുമ്പോൾ 100ൽ 52.61 മാർക്കുമായി നിഷ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തും. അഞ്ചു മാർക്ക് കുറയുന്നതോടെ രേഖാ രാജിന്റെ മാർക്ക് 44.40 ആയി കുറയുകയും ചെയ്യും. അതിനാൽ രേഖാ രാജിന്റെ നിയമനം റദ്ദാക്കി നിഷയ്ക്ക് നിയമനം നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്.

    Also Read - 'സിപിഎം കോൺഗ്രസ്‌ വാർഡ് മെമ്പർമാരും പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ; തന്റെ പേരിൽ മാത്രം വിവാദമെന്തു കൊണ്ട്?' എൻ ജയരാജ്

    ഹൈക്കോടതി വിധിയോട് പ്രതികരിക്കേണ്ടത് സർവകലാശാലയാണെന്ന് രേഖാ രാജ് പറഞ്ഞു. നിയമപ്രകാരം അപേക്ഷ സമർപ്പിച്ച് പൂർണ മാനദണ്ഡങ്ങൾ പാലിച്ച്, അക്കാദമിക യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തനിക്ക് ജോലി ലഭിച്ചത്. പ്രൊബേഷൻ കാലാവധി അവസാനിച്ച് സ്ഥിര ജോലിയിൽ പ്രവേശിച്ചതിന് ശേഷമുള്ള ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും രേഖാ രാജ് പറഞ്ഞു.

    First published:

    Tags: Kerala high court, MG University