രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട ചുവന്ന പോളോ കാർ ഏത് താരത്തിന്റേത്?
- Published by:Rajesh V
- news18-malayalam
Last Updated:
രാഹുല്‍ കണ്ണാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യാപൃതനായിരിക്കെയാണ് തിരുവനന്തപുരത്ത് യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്. ഇതിന് പിന്നാലെ പോളോ കാറില്‍ കയറി പോവുകയായിരുന്നു. ഈ കാർ, രാഹുലിന്റെ സുഹൃത്തായ സിനിമാ താരത്തിന്റേതാണെന്നാണ് വിവരം
പാലക്കാട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങിയത് ചുവന്ന ഫോക്‌സ്‌വാഗൺ പോളോ കാറിലെന്ന് നിഗമനം. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുലിന്റെ പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്‌ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ നീക്കം.
കാർ സ്ഥിരമായി പാലക്കാട് ഉണ്ടാകാറില്ലെന്നും, ഉടമ ആരെന്ന് അറിയില്ലെന്നും എംഎൽഎയുടെ ഓഫീസ് ജീവനക്കാർ അന്വേഷണ സംഘത്തോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തി. രാഹുല്‍ കണ്ണാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യാപൃതനായിരിക്കെയാണ് തിരുവനന്തപുരത്ത് യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്. ഇതിന് പിന്നാലെ പോളോ കാറില്‍ കയറി പോവുകയായിരുന്നു. ഈ കാർ, രാഹുലിന്റെ സുഹൃത്തായ സിനിമാ താരത്തിന്റേതാണെന്നാണ് വിവരം.
മാങ്കൂട്ടത്തിലിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തിരയാൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി കർശന നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാകണം സംഘങ്ങൾ. സംശയമുളളവരെ ചോദ്യം ചെയ്യാം. സംശയമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്താമെന്നും എഡിജിപിയുടെ നിർദേശം.
advertisement
ഇതും വായിക്കുക: ശബ്ദരേഖയിലെ ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെയെന്ന് സ്ഥിരീകരണം
അതിനിടെ രാഹുൽ തിരുവനന്തപുരത്തെത്തിയെന്ന വിവരം പോലീസ് തള്ളി. രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമെന്ന് വിലയിരുത്തൽ. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവടങ്ങളിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായും നിരീക്ഷണം നടത്തും. പ്രധാനമായും പാലക്കാട് കേന്ദ്രീകരിച്ചാണ് പരിശോധന. രാഹുൽ കൂടുതൽ യാത്ര ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
advertisement
രാഹുലിന്റെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.
Summary: Rahul Mamkootathil, who went into hiding following a sexual harassment complaint, escaped in a red Volkswagen Polo car. The car had been in Palakkad since Wednesday. The SIT (Special Investigation Team) received this crucial information while questioning Rahul's personal staff and driver. The SIT is now planning to focus its investigation on the route taken by the car.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
December 01, 2025 10:39 AM IST


