നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ ചില്ലിക്കൊമ്പനിറങ്ങി; പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തു

Last Updated:

നാട്ടുകാർ ബഹളം വെച്ചതോടെ കൊമ്പൻ തിരിച്ചുപോയി

പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസമേഖലയില്‍ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകൾ തകർത്തു. നാട്ടുകാർ ബഹളം വെച്ചതോടെ കൊമ്പൻ തിരിച്ചുപോയി. നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളിൽ ഇറങ്ങാറുണ്ട്. എന്നാൽ നാട്ടുകാർക്ക് കാര്യമായ പ്രശ്നങ്ങളോ പ്രയാസങ്ങളോ സൃഷ്ടിക്കാറില്ല. ചക്ക, മാങ്ങാ കാലത്ത് ചില്ലിക്കൊമ്പൻ കാടിറങ്ങി വന്ന് ഇവയെല്ലാം യഥേഷ്ടം കഴിച്ച് തിരിച്ചുപോകാറുണ്ടത്രേ. എന്നാല്‍ അഞ്ച് മാസം മുമ്പ് പതിവെല്ലാം തെറ്റിച്ച് ദിവസങ്ങളോളം നെല്ലിയാമ്പതിയില്‍ തോട്ടങ്ങളിലും തൊഴിലാളികള്‍ കഴിഞ്ഞുകൂടുന്ന പാഡികള്‍ക്ക് സമീപത്തും മറ്റുമായി കറങ്ങിനടന്നത് അല്‍പം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
അതേസമയം, ഇടുക്കി ചിന്നക്കനാലിൽ വീടുകൾക്ക് നേരെയുള്ള ചക്കക്കൊമ്പന്റെ ആക്രമണം പതിവാകുകയാണ്. റേഷൻ‌ കടയ്ക്ക് പിന്നാലെ ചക്കക്കൊമ്പൻ വീടിന് നേരെ ആക്രമണം നടത്തിയത് ആശങ്ക വർദ്ധിപ്പിക്കുന്നു. വീടും കടകളും ആക്രമിച്ച് അരി ഭക്ഷിച്ചിരുന്ന അരിക്കൊമ്പനെ കാട് കടത്തിയതോടെ നേരിയ ആശ്വാസത്തിലായിരുന്നു ചിന്നക്കനാലുകാര്‍. മൊട്ടവാലനും ചക്കക്കൊമ്പനും കാട്ടാന കൂട്ടവും ഒക്കെ ജനവാസ മേഖലയില്‍ ഇറങ്ങുമെങ്കിലും വീടുകള്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ചക്കക്കൊമ്പന്‍ കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് അരി ഭക്ഷിച്ചു. ഇതിനു പിന്നാലെ 301 ലെ വീടും ഇടിച്ചുപൊളിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ ചില്ലിക്കൊമ്പനിറങ്ങി; പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement