മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; വഴിയോരക്കട തകര്‍ത്തു ഭക്ഷണസാധനങ്ങള്‍ കഴിച്ചു

Last Updated:

ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തിയ പടയപ്പയെ ആര്‍ആര്‍ടി സംഘമെത്തി കാട്ടിലേക്ക് തുരത്തി

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയെന്ന കാട്ടാനയിറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്‍റ് പരിസരത്തിറങ്ങിയ ആന പ്രദേശത്തുള്ള വഴിയോരക്കട തകർത്തു. കട തകര്‍ത്ത് അകത്തുള്ള ഭക്ഷണസാധനങ്ങളും ആന കഴിച്ചു. പടയപ്പയുടെ ആക്രമണത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച്ച പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തിയ പടയപ്പയെ ആര്‍ആര്‍ടി സംഘമെത്തി കാട്ടിലേക്ക് തുരത്തുകയായിരുന്നു. മൂന്നാറില്‍ പടയപ്പയുടെ ആക്രമണം തുടര്‍ക്കഥയാകുന്നത് വനംവകുപ്പിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഒരു മാസത്തിനുള്ളില്‍ മാത്രമായി ഇത് അഞ്ചാം തവണയാണ് മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. അതേസമയം ഇന്നലെ നെല്ലിയാമ്പതിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ ചില്ലിക്കൊമ്പൻ എന്ന കാട്ടാന പ്രദേശത്തെ ലൈറ്റുകൾ തകർത്തു. നാട്ടുകാർ ബഹളം വെച്ചതോടെ കൊമ്പൻ തിരിച്ചുപോയി. നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളിൽ ഇറങ്ങാറുണ്ട്. എന്നാൽ നാട്ടുകാർക്ക് കാര്യമായ പ്രശ്നങ്ങളോ പ്രയാസങ്ങളോ സൃഷ്ടിക്കാറില്ല. ചക്ക, മാങ്ങാ കാലത്ത് ചില്ലിക്കൊമ്പൻ കാടിറങ്ങി വന്ന് ഇവയെല്ലാം യഥേഷ്ടം കഴിച്ച് തിരിച്ചുപോകാറുണ്ട്. എന്നാൽ ചില്ലിക്കൊമ്പൻ ഇതുവരെ അക്രമകാരിയായിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; വഴിയോരക്കട തകര്‍ത്തു ഭക്ഷണസാധനങ്ങള്‍ കഴിച്ചു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement