advertisement

കെഎംസിസിയുടെ ഇടപെടൽ; ഒന്നര മാസം മോർച്ചറിയിൽ കിടന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു

Last Updated:

ചിറയിൻകീഴ്, ശാസ്ത വട്ടം ചരുവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ മകൻ രത്നകുമാർ (58) ആണ് റിയാദിൽ മേയ് നാലിന് മരിച്ചത്.

രത്നകുമാർ
രത്നകുമാർ
തിരുവനന്തപുരം: ഒന്നര മാസം റിയാദിലെ ആശുപത്രി മോർച്ചറിയിൽ അജ്ഞാത നിലയിൽ കിടന്ന മലയാളിയുടെ മൃതശരീരം കെ.എം.സി.സി പ്രവർത്തകരുടെ ഇടപ്പെടലിനെ തുടർന്ന് നാട്ടിൽ എത്തിച്ച് സംസ്ക്കരിച്ചു.  ചിറയിൻകീഴ്, ശാസ്ത വട്ടം ചരുവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ മകൻ രത്നകുമാർ (58) ആണ് റിയാദിൽ വെച്ച് മേയ് നാലിന് മരിച്ചത്. മരിച്ച വ്യക്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർക്ക് കിട്ടിയിരുന്നില്ല, ഒന്നര മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ചു.
മുൻസിപ്പാലിറ്റി അധികൃതർ മൃതശരീരം സംസ്ക്കാരിക്കാൻ തീരുമാനമെടുത്തതിനു പിന്നാലെയാണ് ഇന്ത്യൻ എംബസി റിയാദ് കെ.എം സി സി യുടെ സഹായം തേടുന്നത്. തുടർന്ന് റിയാദ് കെ.എം സി.സി വെൽഫയർ വിങ്ങ് ചെയർമാൻ സിദ്ധീഖ് തൂവൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയാണെന്ന് ബോധ്യമായത്. തിരുവനന്തപും ഗ്രീൻ ഹൗസ് വാട്ട്സപ്പ് കൂട്ടായ്മയിൽ വന്ന പോസ്റ്റിനെ തുടർന്ന് മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, വൈസ് പ്രസിഡൻറ് ആർ, നൗഷാദ് മുട്ടപ്പലം എന്നിവർ ശാസ്ത വട്ടത്തെ രത്നകുമാറിൻ്റെ ബന്ധുക്കളെ കണ്ടെത്തിയത്.
advertisement
19 വർഷമായി നാട്ടിൽ വരാതെ റിയാദിൽ കഴിഞ്ഞ ഇദ്ദേഹത്തിന് സ്പോൺസറുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇഖാമ യിലെയും പാസ്പ്പോർട്ടിലെയും പേര് വ്യത്യാസം അടക്കം നിരവധി നിയമപരമായ പ്രശ്നങ്ങൾ റിയാദ് കെ.എം സി സി യുടെ ഇടപ്പെടലിനെ തുടർന്ന് തരണം ചെയ്താണ് മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ചത്.
advertisement
രത്നകുമാറിൻ്റെ ഭാര്യയും മക്കളും താൽക്കാലികമായി ഇപ്പോൾതാമസിക്കുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നഗരസഭ ശ്മശാനത്തിലാണ് മൃതദേഹം സംസ്ക്കരിച്ചത്.
സിദ്ദീഖ് തൂവുരിനോടപ്പം റിയാദ് കെ.എം സി.സി നേതാക്കളായ
ഫിറോസ് കൊട്ടിയം, ശിഹാബ് പുത്തേടത്ത് എന്നിവർ മൃതശരീരം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി. നെടുമ്പാശ്ശേരി എയർപോർട്ടിൽ കെ.എം സി.സിയ്ക്ക് വേണ്ടി എറണാകുളം സി.എച്ച് സെൻ്റർ കൺവീനർ
advertisement
പി.എം എ ലത്തീഫ് മൃതശരീരം ഏറ്റുവാങ്ങി ബന്ധുക്കളെ ഏൽപ്പിച്ചു. മോളി അവീറയാണ് രത്നകുമാറിൻ്റെ ഭാര്യ, സോനുകുമാർ, സനുകുമാർ എന്നിവർ മക്കളാണ്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎംസിസിയുടെ ഇടപെടൽ; ഒന്നര മാസം മോർച്ചറിയിൽ കിടന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു
Next Article
advertisement
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • മഹാരാഷ്ട്രയിലെ അകോളയിൽ തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച എ എസ് ഐയെ സസ്പെൻഡ് ചെയ്തു

  • ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതും ജാദവിനെ ശകാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും സംഭവിച്ചു

  • ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുള്ള രാകേഷ് ജാദവ് നിലവിൽ ഒളിവിലാണ് എന്ന് പോലീസ് അറിയിച്ചു

View All
advertisement