കൊട്ടാരക്കരയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

Last Updated:

അപകടത്തിൽ ശാന്തിനിയുടെ കാൽപ്പാദം അറ്റുപോയിരുന്നു

കൊട്ടാരക്കര പുലമണിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കൊട്ടാരക്കര നെടുവത്തൂർ പ്ലാമൂട് സ്വദേശിനി ശാന്തിനി(33) ആണ് മരിച്ചത്. അപകടത്തിൽ ശാന്തിനിയുടെ കാൽപ്പാദം അറ്റുപോയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ശബരിമല തീർത്ഥാടകരുടെ കാർ മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ശാന്തിനി ഇടിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, മലപ്പുറം കൊണ്ടോട്ടിയിൽ ബൈക്ക് ഇടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപുറവൻ അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടവണ്ണപ്പാറ റോഡിൽ പരതക്കാട് വെച്ചായിരുന്നു അപകടം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊട്ടാരക്കരയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement