നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

  തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

  ഇന്നലെ രാത്രി ഒമ്പതുമണിയോടെ അയൽവാസിയും ബന്ധുവുമായ ഗിരീശൻ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു.

  Representative Image.

  Representative Image.

  • Share this:
   തിരുവനന്തപുരം: തിരുവോണദിനത്തിൽ തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് കൊല്ലപ്പെട്ടത്.

   ഇന്നലെ രാത്രി ഒമ്പതുമണിയോടെ അയൽവാസിയും ബന്ധുവുമായ ഗിരീശൻ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെട്ടു.

   ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതി ഗിരീശൻ പോലീസിന്റെ കസ്റ്റഡിയിലായെന്നാണ് സൂചന.

   ഇന്നലെയും ഇന്നുമായി തൃശൂരും രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഉത്രാടദിനമായ ഇന്നലെ കീഴുത്താണിയിലും തിരുവോണദിവസം ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകങ്ങൾ നടന്നത്. കീഴുത്താണി മനപ്പടിയിൽ ഇന്നലെ വീട്ടുടമസ്ഥന്റെയും സംഘത്തിന്റേയും മർദ്ദനത്തെതുടർന്നാണ് സൂരജ് എന്ന യുവാവ് മരിച്ചത്. തിരുവോണ ദിനത്തിൽ ചെന്ത്രാപ്പിന്നിയിൽ കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് സുധാകരന്റെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്.

   Also Read-ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; ആന്ധ്രാ പ്രദേശിൽ യുവാവ് അറസ്റ്റിൽ

   കീഴുത്താണിയിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടപറമ്പിൽ ശശിധരനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ താമസിക്കാൻ എന്ന നിലയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

   കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ശശിധരനും മക്കളായ സൂരജ് , സ്വരുപ് എന്നിവർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപെടുകയായിരുന്നു. സ്വരൂപ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ മൂന്ന് പേർ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.

   Also Read-കുടുംബവഴക്കിനെ തുടർന്ന് വർക്കല‍യിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

   ചെന്ത്രാപ്പിന്നിയിൽ കുത്തേറ്റാണ് കണ്ണംപുള്ളിപ്പുറം സ്വദേശി മാരാത്ത് സുരേഷ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ ബന്ധു മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്
   സുരേഷിന്റെ അച്ഛന്റെ സഹോദര പുത്രൻ മാരാത്ത് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

   സുരേഷിന്റെ വീടിന് തൊട്ടടുത്താണ് അനൂപും കുടുംബവും താമസിക്കുന്നത്. ഉത്രാടദിനത്തിൽ മദ്യപിച്ചെത്തിയ അനൂപ്, സുരേഷിന്റെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും, ഭാര്യയെ കളിയാക്കിയതായും പറയുന്നു. ഇതേ ചൊല്ലി അനൂപും സുരേഷും കലഹിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അനൂപ് കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

   സുരേഷിന് കഴുത്തിനും, കൈക്കും കുത്തേറ്റിട്ടുണ്ട്. പ്രതിയുടെ വീടിനകത്ത് വെച്ചാണ് കുത്തേറ്റത്. ഉടൻ തന്നെ സുരേഷിനെ ചെന്ത്രാപ്പിന്നിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 25 വർഷത്തോളമായി ചെന്ത്രാപ്പിന്നിയിലെ പെട്ടി ഒട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്.
   Published by:Naseeba TC
   First published:
   )}