ഇന്റർഫേസ് /വാർത്ത /Crime / ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; ആന്ധ്രാ പ്രദേശിൽ യുവാവ് അറസ്റ്റിൽ

ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; ആന്ധ്രാ പ്രദേശിൽ യുവാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

യുവതിയുടെ അടുത്ത് കിടന്ന സഹോദരിക്കും ഇവരുടെ അഞ്ച് വയസ്സുള്ള മകനും പൊള്ളലേറ്റിട്ടുണ്ട്.

  • Share this:

ആന്ധ്രപ്രദേശ്: ഉറങ്ങിക്കിടന്ന യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ആന്ധ്രപ്രദേശിലെ വിസിയാനഗരം ജില്ലയിൽ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ഇന്നലെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അറുപത് ശതമാനം പൊള്ളലേറ്റ ഇരുപത്തിയൊന്നുകാരി ചികിത്സയിലാണ്. രാംബാബു എന്നയാളാണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന യുവാവ് ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ അടുത്ത് കിടന്ന സഹോദരിക്കും ഇവരുടെ അഞ്ച് വയസ്സുള്ള മകനും പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സഹോദരിക്ക് പൊള്ളലേറ്റതെന്നാണ് വിവരം. മൂന്ന് പേരും വിസിയനഗരം മഹാരാജ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊള്ളലേറ്റ മൂന്ന് പേർക്കും മികച്ച ചികിത്സ ഒരുക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദേശം നൽകി. യുവതിയെ ആക്രമിച്ച യുവാവിനെതിരെ കർശന നടപടിയെടുക്കാനും മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Also Read-യുവതി വിവാഹനിശ്ചയ മോതിരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; പക്ഷേ ഫോട്ടോയിൽ ആളുകൾ കണ്ടത് മറ്റൊന്ന്

പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നതായാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു വർഷമായി യുവതിയുമായി യുവാവ് പ്രണയത്തിലാണ്. ഇരുവരുടേയും വീട്ടുകാർ ചേർന്ന് വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാൽ യുവതി മറ്റൊരാളുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് സംശയിച്ച യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

Also Read-ആൺകുഞ്ഞിന് ജന്മം നൽകിയില്ല; ഭാര്യയുടെ ദേഹത്ത് ഭർത്താവ് തിളച്ച വെള്ളമൊഴിച്ചു

ഇതിനെ തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വഴക്കുമുണ്ടായി. പൊലീസ് ഇടപെട്ടാണ് വ്യാഴാഴ്ച്ച തർക്കം അവസാനിപ്പിച്ചത്. ചർച്ചയ്ക്ക് ശേഷം പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് സമ്മതിക്കുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച്ച രാത്രി ഒരു മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

കുടുംബവഴക്കിനെ തുടർന്ന് വർക്കല‍യിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 5നും 6.30നും ഇടയ്ക്കാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. പൊലീസ് ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

First published:

Tags: Andhra Pradesh, Crime, Crime against woman