• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned| പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പുഴയിൽ വീണ ദമ്പതികളിൽ ഭാര്യ മരിച്ചു

Drowned| പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പുഴയിൽ വീണ ദമ്പതികളിൽ ഭാര്യ മരിച്ചു

എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു

  • Share this:
    വയനാട്: എളമ്പിലേരി പുഴയില്‍ ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ട തമിഴ് ദമ്പതികളില്‍ യുവതി മരിച്ചു. സേലം സ്വദേശി ഡാനിയല്‍ സഹായരാജിന്റെ (35) ഭാര്യ യൂനിസ് നെല്‍സനാണ് (31) ഇന്നു പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി ആശുപത്രിയിലെത്തിച്ചത്. ഡാനിയല്‍ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു.

    ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ കബളിപ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

    ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി. പൊലീസ് വീടിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴായിരുന്നു പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരി(46) തൂങ്ങിമരിച്ചത്. ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് ശ്രീഹരിക്ക് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. രണ്ടു ദിവസമായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

    പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംഗ്ഷന് സമീപം സ്റ്റേഷനറികട നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂട്ടറില്‍ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നതു നാട്ടുകാര്‍ കണ്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് ശ്രീഹരിയുടെ വീട് വളഞ്ഞ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് ശ്രീഹരി കയറിപ്പോയി.

    കതകടച്ച് ഉള്ളിലേക്ക് കയറിപ്പോയ ശ്രീഹരി ഏറെനേരം കഴിഞ്ഞും തിരിച്ചെത്താതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് ശ്രീഹരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.

    ശ്രീഹരി കൊല്ലം കലക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ അസാലയെ ഉപദ്രവിക്കുമായിരുന്നെന്നാണു പരാതി. പരാതി നല്‍കിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. വീട്ടില്‍ നിന്നു വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കുന്നതിനു സംരക്ഷണം തേടി ഭാര്യ കൊട്ടാരക്കര പൊലീസിനെ സമീപിച്ചിരുന്നു.
    ശ്രീഹരിയുടെ ഭാര്യയ്ക്ക് ഒപ്പമാണ് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശ്രീഹരിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് കൊട്ടാരക്കര പൊലീസ് പറയുന്നത്. ശ്രീഹരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മക്കള്‍: ആദിത്യ, കാര്‍ത്തിക്.
    Published by:Rajesh V
    First published: