മകളുമായി പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

Last Updated:

അഞ്ചു വയസുകാരി മകൾ ദക്ഷയ്ക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ് 

ദര്‍ശന, മകള്‍ ദക്ഷ
ദര്‍ശന, മകള്‍ ദക്ഷ
അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ശേഷം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുഴയില്‍ ചാടും മുന്‍പ് യുവതി വിഷം കഴിച്ചിരുന്നു എന്നാണ് വിവരം. മരിച്ച ദര്‍ശന നാലുമാസം ഗര്‍ഭിണിയാണ്. മകൾ ദക്ഷ(5)യ്ക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.
ദര്‍ശനയും കുട്ടിയും പാത്തിക്കല്‍ പാലത്തിലേക്ക് പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പാലത്തിന് മുകളില്‍നിന്ന് അമ്മയും കുഞ്ഞും ചാടുന്നത് കണ്ട  നിഖില്‍ എന്ന യുവാവ്  ഓടിയെത്തി പുഴയിലേക്ക് ചാടി 60 മീറ്ററോളം നീന്തിയാണ് ദര്‍ശനയെ രക്ഷപ്പെടുത്തിയത്. ദമ്പതികളുടെ ഏക മകളാണ് കാണാതായ ദക്ഷ. ഇവരുടെ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് പുഴ. പാലത്തിന് മുകളില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന കുടയും ചെരിപ്പും കണ്ടെത്തിയിരുന്നു. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
advertisement
ശ്രദ്ധിക്കുക: 
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളുമായി പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Next Article
advertisement
'അതിരാവിലെ എഴുന്നേറ്റ് വാര്‍ഡുകളിലേക്ക് പോകുക'; ശിവസേനാ കൗണ്‍സിലര്‍മാരോട്  ഏക്‌നാഥ് ഷിന്‍ഡെ
'അതിരാവിലെ എഴുന്നേറ്റ് വാര്‍ഡുകളിലേക്ക് പോകുക'; ശിവസേനാ കൗണ്‍സിലര്‍മാരോട് ഏക്‌നാഥ് ഷിന്‍ഡെ
  • ഏക്‌നാഥ് ഷിൻഡെ ശിവസേന കൗൺസിലർമാരോട് അതിരാവിലെ എഴുന്നേറ്റ് വാർഡുകളിൽ പോകാൻ നിർദേശിച്ചു

  • ജനപ്രതിനിധികൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും, അടിസ്ഥാന പ്രശ്‌നങ്ങളിൽ ശ്രദ്ധ നൽകണമെന്നും പറഞ്ഞു

  • വാർഡുകളിൽ ശുചിത്വം, ജലവിതരണം, വികസനം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകാൻ ഷിൻഡെ അഭ്യർത്ഥിച്ചു

View All
advertisement