advertisement

MDMA കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക ജീവനൊടുക്കി

Last Updated:

നാല് മാസം മുൻപാണ് കാറിനുള്ളിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി സത്യമോൾ പോലീസിന്റെ പിടിയിലാകുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ: ലഹരിമരുന്ന് കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുകയായിരുന്ന അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46) ആണ് ജീവനൊടുക്കിയത്.
നാല് മാസം മുൻപാണ് കാറിനുള്ളിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി സത്യമോൾ പോലീസിന്റെ പിടിയിലാകുന്നത്. ഈ കേസിൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന ഇവർ അടുത്തിടെയാണ് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് സത്യമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ കേസിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MDMA കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക ജീവനൊടുക്കി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement