15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയിൽ രണ്ടു യുവതികൾ കാസർഗോഡ് പിടിയിൽ

Last Updated:

കോഴിക്കോട്ടെ സ്വർണ്ണാഭരണ നിർമ്മാതാവിൽ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് യുവതികളെ ഹോസ്ദുർഗ് പോലീസ് പിടികൂടിയത്

പിടിയിലായ യുവതികൾ
പിടിയിലായ യുവതികൾ
കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയിൽ രണ്ടു യുവതികൾ കാസർഗോഡ് പിടിയിൽ. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ കേസിലെ പ്രതികളാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ പിടിയിലായത്.
കോഴിക്കോട്ടെ സ്വർണ്ണാഭരണ നിർമ്മാതാവിൽ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടു യുവതികളെ ഹോസ്ദുർഗ് പോലീസ് സാഹസികമായി പിടികൂടിയത്.
മുംബൈ ജോഗേഷ് വാരി സമർത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിർദ്ധ, മുംബൈ വാദറ, രഞ്ജുഗന്ധ് നഗറിലെ സൽമാഖാദർ ഖാൻ എന്നിവരാണ് പിടിയിലായത്. സ്ഥാപന ഉടമ വടകര സ്വദേശി സുരേഷ് ബാബുവിൻ്റെ പരാതിയിൽ കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് ഇരുവരും.
കോഴിക്കോട് ചെറുവണ്ണൂർ ശാരദാമന്ദിരത്ത് നിന്ന് റഹ്‌മാൻ ബസാറിലേക്ക് പോകുന്ന വഴിയിലെ ആഭരണ നിർമ്മാണശാലയുടെ വാടക വീട്ടിൽ വെച്ച് ഇന്നലെയാണ് യുവതികൾ സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാരനായ ഹനീഫ് ഗൾഫിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്ത് ജോലി ചെയ്‌തിരുന്ന ശ്രദ്ധ എന്ന ഫിർദ്ദയുമായി നേരത്തെ പരിചയത്തിലായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് യുവതികൾ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്.
advertisement
മുംബൈയിൽ തുടങ്ങുന്ന ജ്വല്ലറിയിലേക്ക് 200 ഗ്രാം സ്വർണ്ണം എത്തിച്ചാൽ 60,000 രൂപ ലാഭം കിട്ടുമെന്നാണ് യുവതികൾ ഹനീഫയോട് പറഞ്ഞത്. വിവിധ സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാക്ക് ചെയ്‌ത്‌ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഹനീഫയുടെ മൊബൈൽ ഫോണും കൈക്കലാക്കിയാണ് മുങ്ങിയത്.
കോഴിക്കോട് രജിസ്ട്രേഷനുള്ള കാറിൽ യാത്ര ചെയ്ത ഇവരെ പുതിയ കോട്ടയിൽ റോഡ് ബ്ലോക്ക് ചെയ്താണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 150 ഗ്രാം സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. കാഞ്ഞങ്ങാട്ടെത്തിയ നല്ലളം പോലീസ് യുവതികളെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.
advertisement
Summary: Two women, who attempted to smuggle gold worth Rs 15 lakhs from Kozhikode, were held in Kasargod. The culprits cheated a gold merchant of 150 grams of gold was were on their way to Mumbai to sell it. Police found the same amount of gold in possession of the women
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയിൽ രണ്ടു യുവതികൾ കാസർഗോഡ് പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement