'അച്ഛന്‍ മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മളെയൊക്കെ നോക്കുന്ന മുഖ്യമന്ത്രി'; സ്തുതിഗാന വിവാദത്തിൽ രചയിതാവ്

Last Updated:

'സമര ധീരനായകനാണ് പിണറായി വിജയന്‍. അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊരു വരി എഴുതിയതില്‍ എന്താണ് തെറ്റ്'

News18
News18
തിരുവനന്തപുരം: കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഗാനം വാര്‍ത്തകളിൽ നിറഞ്ഞുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന നിരവധി പരാമര്‍ശങ്ങളാണ് ഗാനത്തിലുള്ളത്. 'ചെങ്കൊടിക്ക് കാവലായി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രി കടന്നുവന്നത്.
അശരണരെ താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയനെന്ന് ഈ ഗാനം രചിച്ച ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ മാധ്യമങ്ങളോട് പറഞ്ഞു. 'കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ഹണി പറഞ്ഞിട്ടാണ് ഈ ഗാനം എഴുതുന്നത്. കേരളത്തിലെ എല്ലാ അശരണരെയും താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയന്‍. എന്റെ ഒരു കടമയായിട്ടാണ് ഞാന്‍ ഗാനം എഴുതിയത്. പുകഴ്ത്തല്‍ ആയിട്ട് മറ്റുള്ളവര്‍ക്ക് തോന്നാം. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്' - അദ്ദേഹം പറഞ്ഞു.
advertisement
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വീട്ടില്‍ അച്ഛന്‍ മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മളെയൊക്കെ നോക്കുന്ന മുഖ്യമന്ത്രിയേക്കുറിച്ച് ഒരു ഗാനം എഴുതിയില്ലെങ്കില്‍ നമ്മളൊക്കെ ഒരു കവിയായി നടന്നിട്ട് എന്ത് കാര്യമെന്നും ചിത്രസേനൻ ചോദിക്കുന്നു.
'കളിയാക്കലുകള്‍ കാര്യമാക്കുന്നില്ല, സ്തുതിഗാനം ആയിട്ടല്ല എഴുതിയത്. അച്ഛന്‍ മൂന്നു മഹാകാവ്യം എഴുതിയിട്ടുണ്ട്. അച്ഛനെ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഞാന്‍ അറിയാതെ കവിത എഴുതിപ്പോകും. സമര ധീരനായകനാണ് പിണറായി വിജയന്‍. അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊരു വരി എഴുതിയതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെ വാഴ്ത്തുന്ന ഗാനം അദ്ദേഹത്തിന് ഇഷ്ടപെടില്ല. പക്ഷേ, അതില്‍ വിപ്ലവാത്മകമായ കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകതന്നെ ചെയ്യും. എത്ര കളിയാക്കലുകള്‍ വന്നാലും പ്രശ്‌നമില്ല. ഞാന്‍ എഴുതാനുള്ളത് എഴുതി' - അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അച്ഛന്‍ മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മളെയൊക്കെ നോക്കുന്ന മുഖ്യമന്ത്രി'; സ്തുതിഗാന വിവാദത്തിൽ രചയിതാവ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement