ബുള്ളറ്റിൽ സ്റ്റൈൽ മന്നനായി ടൊവിനോ: സൂംബ കളിച്ച് യതീഷ് ചന്ദ്രയും ജയസൂര്യയും; ആർത്തുവിളിച്ച് കാണികൾ

Last Updated:

രാവിലെ കൂട്ടയോട്ടത്തിന് മുമ്പ് നടന്ന വാമിംഗ് അപ്പിലാണ് യതീഷ് ചന്ദ്ര സൂംബ നർത്തകർക്കൊപ്പം ചുവടു വെച്ചത്.

തൃശ്ശൂർ : കൂളിംഗ് ഗ്ലാസ്സും പൊലീസ് ജാക്കറ്റും. റോയൽ എൻഫീൽഡ് ക്ലാസിക്കിൽ സ്റ്റൈൽ മന്നനായി ടൊവിനോ അമർന്നിരുന്നപ്പോൾ കാണികളിൽ അമ്പരപ്പ്. അടുത്തിടെ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ കഥാപാത്രമായ ഷഫീക്കിന്റെ ഗെറ്റപ്പിലായിരുന്നു ടൊവിനോ എത്തിയത്. തൊട്ടടുത്ത് മറ്റൊരു ബുള്ളറ്റിൽ തൃശ്ശൂരുകാരുടെ സ്വന്തം സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര. പുറകിൽ യൂനിഫോമിൽ പൊലീസുകാർ.
പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് റാലിയാണ് കാണികൾക്ക് ആവേശമായത്. സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും തിരക്ക് കൂട്ടി നിരവധി പേരാണ് തിങ്ങിനിറഞ്ഞത്. ആരാധകർക്ക് നേരെ പുഞ്ചിരിച്ചും കൈകൾ ഉയർത്തി വീശിയും ടൊവിനോ അഭിവാദ്യം ചെയ്തു. യുവാക്കൾക്കിടയിൽ ഹരമായ യതീഷ് ചന്ദ്രയും ടൊവിനോയും ഒരുമിച്ച് ബുള്ളറ്റ് റാലിയിൽ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. തൃശ്ശൂർ കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്നും മണ്ണൂത്തി വരെ ടൊവിനോ ബൈക്ക് ഓടിച്ചു.
advertisement
രാവിലെ കൂട്ടയോട്ടത്തിന് മുമ്പ് നടന്ന വാമിംഗ് അപ്പിലാണ് യതീഷ് ചന്ദ്ര സൂംബ നർത്തകർക്കൊപ്പം ചുവടു വെച്ചത്. നടൻ ജയസൂര്യയും താളമിട്ടു. ഇടക്ക് ചുവടുകൾ പിഴച്ചെങ്കിലും പതിവ് മന്ദഹാസത്തിൽ ഒളിപ്പിച്ച് കൂട്ടയോട്ടത്തിന് ഓളമേകി. ജയസൂര്യയാണ് ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. ഏതാനും ദൂരം ഓടി ജയസൂര്യ പിൻ വാങ്ങിയെങ്കിലും അഞ്ച് കിലോമീറ്റർ കൂളായി ഫിനിഷ് ചെയ്താണ് യതീഷ് ചന്ദ്ര പിൻ വാങ്ങിയത്.
1959ല്‍ ചെനീസ് പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യന്‍ പൊലീസ് സേനാംഗങ്ങള്‍ക്ക് ആദരവ് പ്രകടിപ്പിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21ന് രാജ്യം പൊലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബുള്ളറ്റിൽ സ്റ്റൈൽ മന്നനായി ടൊവിനോ: സൂംബ കളിച്ച് യതീഷ് ചന്ദ്രയും ജയസൂര്യയും; ആർത്തുവിളിച്ച് കാണികൾ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement