advertisement

വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; യുവാവും യുവതിയും ഹോട്ടൽ മുറിയിൽ ജീവനൊടുക്കി

Last Updated:

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; യുവാവും യുവതിയും ഹോട്ടൽ മുറിയിൽ ജീവനൊടുക്കികോട്ടയം: ശാസ്ത്രി റോഡിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശിനി ആസിയ തസനിം (19), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരേ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാത്രിയായിട്ടും ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി വാതിൽ പൊളിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. ആസിയയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; യുവാവും യുവതിയും ഹോട്ടൽ മുറിയിൽ ജീവനൊടുക്കി
Next Article
advertisement
'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്
'കുളിക്കണോ വേണ്ടയോ?': യുദ്ധത്തിനിടയിൽ സുരക്ഷിതമായ സമയം കണ്ടെത്താൻ ഇസ്രായേലികളെ സഹായിക്കാൻ വാർടൈം ആപ്പ്
  • യുദ്ധകാലത്ത് കുളിക്കാൻ സുരക്ഷിതമായ സമയം കണ്ടെത്താൻ 'Can I Shower?' ആപ്പ് ഇസ്രായേലിൽ സഹായിക്കുന്നു

  • റോക്കറ്റ് ആക്രമണങ്ങളുടെ മുൻകാല വിവരങ്ങൾ വിശകലനം ചെയ്ത് അപകടസാധ്യത കുറഞ്ഞ സമയം കണ്ടെത്തുന്നു

  • ബോംബ് ഷെൽട്ടറുകളിൽ QR കോഡ് സ്കാൻ ചെയ്ത് ഉള്ളിലെ ആളുകളെ തിരിച്ചറിയാനും സൗഹൃദം സ്ഥാപിക്കാനും സഹായിക്കുന്നു.

View All
advertisement