കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ യുവാവ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
യുവാവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു.
കോഴിക്കോട്: നന്മണ്ടയിൽ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. നന്മണ്ട അമ്മോമ്മലത്ത് എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു ബിജോയ്. ഇന്ന് രാവിലെ ബാലുശ്ശേരി - കോഴിക്കോട് റോഡിൽ കാക്കൂർ പതിനൊന്നേ രണ്ടിൽ വച്ചാണ് അപകടമുണ്ടായത്.
നന്മണ്ടയിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ബിജോയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബിജോയ് പിന്നാലെ വന്ന ബസിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. യുവാവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു.
പരേതനായ വാസുവിന്റെയും വസന്ത അമ്മയുടെയുടെയും മകനാണ്. സഹോദരങ്ങൾ: ഷിജി, സുബീഷ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Mar 16, 2024 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ യുവാവ് മരിച്ചു









