മലപ്പുറത്ത് വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയിൽ

Last Updated:

വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചു ശനിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു.

മലപ്പുറം: വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. മലപ്പുറം എടപ്പാളിൽ ആണ് സംഭവം.
ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ പൂർത്തികരിച്ച് ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു അനീഷ്.
ഞായറാഴ്ച നേരം പുലർന്നപ്പോൾ അനീഷിനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അമ്മ സത്യ തിരച്ചിൽ നടത്തിയപ്പോഴാണ് വീടിനു മുന്നിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക് കോഴിക്കടയിൽ നിന്ന് സ്വന്തം വണ്ടിയിൽ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് ഉറങ്ങാൻ കിടന്നിരുന്നത്. ചങ്ങരംകുളം പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയിൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement