advertisement

BREAKING: തിരുവല്ലയിൽ യുവാവ് നടുറോഡിൽ തീകൊളുത്തിയ പെൺകുട്ടി മരിച്ചു

Last Updated:

ഇന്ന് വൈകുന്നേരത്തോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു

കൊച്ചി: തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സിച്ചിരുന്നത്. ഇന്ന് വൈകുന്നേരത്തോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. തീകൊളുത്തുന്നതിന് മുമ്പ് പെൺകുട്ടിയെ യുവാവ് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇക്കഴിഞ്ഞ മാർച്ച് 12ന് രാവിലെയായിരുന്നു സംഭവം. നടുറോഡിൽ പെട്രോൾ ഒഴിച്ച് യുവാവ് പെൺകുട്ടിയെ തീ കൊളുത്തുകയായിരുന്നു. അയിരൂർ സ്വദേശിനിയായ 18 കാരിയെ ഗുരുതരമായി പൊള്ളലേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതിൽ പ്രകോപിതനായാണ് പ്രതി പെൺകുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
കോളേജ് വിദ്യാർഥിനിയെ തീ കൊളുത്തിയ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: തിരുവല്ലയിൽ യുവാവ് നടുറോഡിൽ തീകൊളുത്തിയ പെൺകുട്ടി മരിച്ചു
Next Article
advertisement
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

  • മദ്യക്കുപ്പിയിലെ ക്യുആർ കോഡ്, കടലാസ് കഷണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ നിർണായക തെളിവായി

  • കൊലപാതകത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ അഞ്ച് പൊലീസ് ടീമുകൾ ചേർന്ന് അന്വേഷണം നടത്തി

View All
advertisement