ബൈക്ക് മരത്തിലിടിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ഗൾഫിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്.
ആലപ്പുഴ: ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെഎസ് ഉണ്ണികൃഷ്ണൻ (29) ആണ് മരിച്ചത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരൻ ആണ് മരിച്ച ഉണ്ണികൃഷ്ണൻ.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം അപകടം നടന്നത്. അപകടത്തില്‍ സംഭവ സ്ഥാലത്ത് വച്ചു തന്നെ ഉണ്ണികൃഷ്ണൻ മരിക്കുകയായിരുന്നു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ഗൾഫിൽ നിന്ന് ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത്. സോമശേഖരൻ പിള്ള- ഗീതാ ദമ്പതികളുടെ മകനാണ് മരിച്ച ഉണ്ണിക്കൃഷ്ണൻ. ഭാര്യ ഐശ്വര്യ, മകൾ ശ്രീനിക. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംസ്കാരം ഉച്ചക്ക് ശേഷം 3മണിക്ക് ഹരിപ്പാട് പള്ളിപ്പാട് വീട്ടു വളപ്പിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Mar 04, 2024 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൈക്ക് മരത്തിലിടിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ മരിച്ചു










