advertisement

വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചതിന് 15 വര്‍ഷം കഠിന തടവ്; പ്രതി റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി

Last Updated:

പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് വാഴവിള പ്ലാവിള വീട്ടില്‍ അനീഷ് കുമാറിനെയാണ് ശിക്ഷിച്ചത്

കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് വാഴവിള പ്ലാവിള വീട്ടില്‍ അനീഷ് കുമാറിനാണ് (28) പുനലൂര്‍ അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജി കെ.എം സുജ ശിക്ഷ വിധിച്ചത്. തെങ്കാശി പാവൂര്‍ സത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അനീഷ് കുമാര്‍. 2023 ഫെബ്രുവരിയിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം.
കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം നടത്തി. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു.
advertisement
തുടര്‍ന്ന് റെയിൽവേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ ചെങ്കോട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചതിന് 15 വര്‍ഷം കഠിന തടവ്; പ്രതി റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement