സമരത്തിനിടെ പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർത്തതിന് എ.എ റഹീമിനും എം. സ്വരാജിനും ഒരു വർഷം തടവും 5000 രൂപ പിഴയും

Last Updated:

യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്.

തിരുവനന്തപുരം: ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന എസ്എഫ്ഐയുടെ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ എ എ റഹീം എംപിയെയും, എം.സ്വരാജിനെയും കോടതി ശിക്ഷിച്ചു. ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. മജിസ്ട്രേറ്റ് ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്.
2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്എഫ്ഐ നടത്തിയ നിയമസഭ മാർച്ച് അക്രമത്തിൽ കലാശിച്ച സംഭവത്തിലാണ് കേസ്. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്. ആറും ഏഴും പ്രതികളാണ് സ്വരാജും റഹിമും. അക്രമ സംഭവത്തിൽ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ തെളിഞ്ഞിട്ടുള്ളത്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
സമരത്തിനിടെ പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർത്തതിന് എ.എ റഹീമിനും എം. സ്വരാജിനും ഒരു വർഷം തടവും 5000 രൂപ പിഴയും
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement